പോപുലര്‍ ഫ്രണ്ടിന്റെ മഞ്ചേരിയിലെ കേന്ദ്രമായ ഗ്രീന്‍വാലി അക്കാദമി എന്‍.ഐ.എ കണ്ടുകെട്ടി. പി.എഫ്.ഐയുടെ പ്രധാന ആയുധപരിശീലന കേന്ദ്രമാണ് ഗ്രീന്‍വാലി അക്കാദമിയെന്ന് എന്‍.ഐ.എ പറയുന്നു. പത്ത് ഹെക്ടറോളം വ്യാപിച്ച് കിടക്കുന്ന ഗ്രീന്‍വാലി അക്കാദമിയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നടത്തുന്നുവെന്ന് ആരോപിച്ച് യു.എ.പി.എ പ്രകാരമാണ് കണ്ടുകെട്ടിയത്.
ഇന്നലെ വൈകുന്നേരം ആറ് മണിക്ക് കൊച്ചിയില്‍ നിന്നെത്തിയ എന്‍.ഐ.എ സംഘമാണ് നോട്ടീസ് പതിച്ചത്. ആയുധപരിശീലനം, കായിക പരിശീലനം, സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം എന്നിവ ഇവിടെ നടന്നുപോന്നിരുന്നു എന്നാണ് എന്‍.ഐ.എ പറയുന്നത്. കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ പ്രതികളായ പി.എഫ്.ഐ അംഗങ്ങളെ സംരക്ഷിക്കാനും ഇവിടെ സൗകര്യമൊരുക്കിയിരുന്നു.