തലശ്ശേരി: ഏകീകൃത പൊതു സര്‍വ്വീസില്‍ നഗരസഭ കണ്ടിജന്റ് തൊഴിലാളികളെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുനിസിപ്പാല്‍ കണ്ടീജന്റ് എംപ്ലോയീസിന്റെ ആഭിമുഖ്യത്തില്‍ (ഐ.എന്‍.ടി.യു.സി) തലശ്ശേരി നഗരസഭാ ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി. യൂണിയന്‍ പ്രസിഡണ്ട് പി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. കെ.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ വൈ.പ്രസിഡണ്ട് എ. ഷര്‍മ്മിള, നഗരസഭാ കൗണ്‍സിലര്‍ എന്‍. മോഹനന്‍, എന്‍.കെ.ലതിക, പി.ജയശ്രീ, എം.ഉമേശന്‍ എന്നിവര്‍ സംസാരിച്ചു.