മാഹി: ബജറ്റ് സമ്മേളനത്തില്‍ മുഖ്യമന്ത്രി രംഗസാമി പ്രഖ്യാപിച്ച മൂന്ന് ജനപ്രിയ പദ്ധതികള്‍ക്ക് ഇന്ന് തുടക്കം കുറിച്ചു. വരുമാന പരിധിക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ പന്ത്രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ വരെ 300 രൂപ വീതം സബ്‌സിഡി, മഞ്ഞ കാര്‍ഡുടമകള്‍ക്ക് 150 രൂപ വീതം സബ്‌സിഡി, സര്‍ക്കാരിന്റെ ഇതര പെന്‍ഷനുകള്‍ ലഭിക്കാത്ത വരുമാന പരിധിക്ക് താഴെയുള്ള കുടുംബ നാഥകള്‍ക്ക് മാസം തോറും ആയിരം രൂപ സഹായധനം, 2023 മാര്‍ച്ച് 17 മുതല്‍ ജനിക്കുന്ന പെണ്‍ കുഞ്ഞുങ്ങളുടെ പേരില്‍ അമ്പതിനായിരം രൂപ ബേങ്ക് ഡെപ്പോസിറ്റ് തുടങ്ങിയ പദ്ധതികള്‍ക്കാണിന്ന് തുടക്കം കുറിച്ചത്. കമ്പന്‍ കലയരങ്ങില്‍ നടന്ന ചടങ്ങില്‍ ലെഫ്:ഗവര്‍ണ്ണര്‍ തമിളിശൈ സൗന്ദരരാജന്‍, മുഖമന്ത്രി രംഗ സാമി എന്നിവര്‍ ചേര്‍ന്ന് പദ്ധതികള്‍ തുടക്കം കുറിച്ചു. സ്പീക്കര്‍ ശെല്‍വം, മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.