16499 രൂപയ്ക്ക് ജിയോ ബുക്ക് വിപണിയിലെത്തുന്നു; ഇന്ത്യയിലെ ആദ്യ ‘ലേണിംഗ്‌ ബുക്ക് ‘

16499 രൂപയ്ക്ക് ജിയോ ബുക്ക് വിപണിയിലെത്തുന്നു; ഇന്ത്യയിലെ ആദ്യ ‘ലേണിംഗ്‌ ബുക്ക് ‘

റിലയൻസ് റീട്ടെയിലിന്റെ ജിയോബുക്ക് വിപണിയിൽ അവതരിപ്പിച്ചു. നൂതന ജിയോ ഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റം, സ്റ്റൈലിഷ് ഡിസൈൻ, ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നീ സവിശേഷതകളോടെയാണ് ജിയോ ബുക്ക് എത്തുന്നത്.

മാറ്റ് ഫിനിഷ്, അൾട്രാ സ്ലിം ബിൽറ്റ്, ലൈറ്റ് വെയ്റ്റ് (990ഗ്രാം) എന്നിങ്ങനെ സ്റ്റൈലിഷ് ഡിസൈനിലാണ് ജിയോബുക്ക് ഒരുക്കിയിരിക്കുന്നത്. 2.0 GHz ഒക്ടാ കോർ പ്രോസസർ, 4 GB LPDDR4 റാം, 64GB സ്റ്റോറേജ് (SD കാർഡ് ഉപയോഗിച്ച് 256GB വരെ വികസിപ്പിക്കാം) , ഇൻഫിനിറ്റി കീബോർഡ്, വലിയ മൾട്ടി-ജെസ്റ്റർ ട്രാക്ക്പാഡ്, ഇൻ-ബിൽറ്റ് USB/HDMI പോർട്ടുകൾ എന്നിവയിലൂടെ ഇത് മികച്ച പ്രകടനം നൽകും.

ജിയോബുക്കിന്റെ ഹാർഡ്‌വെയർ സവിശേഷതകൾ:

1. കട്ടിംഗ് എഡ്ജ് ഓപ്പറേറ്റിംഗ് സിസ്റ്റം – ജിയോ ഒ എസ്
2. 4G, ഡ്യുവൽ-ബാൻഡ് വൈഫൈ കണക്റ്റിവിറ്റി
3. അൾട്രാ സ്ലിം, സൂപ്പർ ലൈറ്റ് (990ഗ്രാം), മോഡേൺ ഡിസൈൻ
4. സുഗമമായ മൾട്ടി ടാസ്കിംഗിനായി ശക്തമായ ഒക്ടാ-കോർ ചിപ്സെറ്റ്
5. 11.6” (29.46CM) ആന്റി-ഗ്ലെയർ HD ഡിസ്‌പ്ലേ
6. ഇൻഫിനിറ്റി കീബോർഡും വലിയ മൾട്ടി-ജെസ്റ്റർ ട്രാക്ക്പാഡും
7. USB, HDMI, ഓഡിയോ തുടങ്ങിയ ഇൻബിൽറ്റ് പോർട്ടുകൾ

വിദ്യാർത്ഥികൾക്ക് കൂടുതൽ അനുയോജ്യമായ ഈ ജിയോ ബുക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനും കോഡിങ്ങ് പഠിക്കാനും, ഓൺലൈൻ വ്യാപാരം ചെയ്യാനുമെല്ലാം അനുയോജ്യമായ ഒരു മെച്ചപ്പെട്ട ഉത്പ്പന്നമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *