വെയില്‍ കൊണ്ടും മറ്റും മുഖത്തുണ്ടാകുന്ന ടാന്‍ അല്ലെങ്കില്‍ കരുവാളിപ്പ് പോകാന്‍ ഇതാ ചില നുറുങ്ങു വിദ്യകള്‍
- കറ്റാര്‍ വാഴ ജെല്‍ മുഖത്ത് പുരട്ടി ഏകദേശം 15-20 മിനിറ്റിന് ശേഷം കഴുകി കളയുക. കറ്റാര്‍ വാഴ കരുവാളിപ്പ് ശമിപ്പിക്കുന്നതിന് പേരുകേട്ടതാണ്. ഇത് പകലും രാത്രിയിലുമായി രണ്ട് നേരം വെയിലേറ്റ ഭാഗത്ത് പുരട്ടാവുന്നതാണ്. രാത്രിയില്‍ മുഖത്ത് പുരട്ടിയ ശേഷം രാവിലെ ഉണര്‍ന്ന പാടെ കഴുകി കളയാവുന്നതാണ്.
- കക്കിരി കുഴമ്പ് രൂപത്തിലാക്കി അതിന്റെ നീര് മുഖത്ത് പുരട്ടുക. കക്കിരിക്ക് ചര്‍മ്മത്തെ തണുപ്പിക്കാന്‍ സാധിക്കും. ഇത് വഴി ചര്‍മ്മത്തില്‍ വേയിലേറ്റതു മൂലമുള്ള പൊള്ളലുകളും ചുവപ്പ് നിറവും കുറയ്ക്കാനും ഇത് സഹായിക്കും. ഇത് ആഴ്ചയില്‍ മൂന്ന് തവണ പുരട്ടുക. ചര്‍മ്മത്തിന്റെ നിറം കൂട്ടാനും ടാന്‍ നീക്കം ചെയ്യാനും ഇത് വഴി സാധിക്കും.
- ഒരു ഉരുളക്കിഴങ്ങ് അരച്ച് അതിന്റെ നീര് മുഖത്ത് പുരട്ടുക. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. ഇത് കരുവാളിപ്പ് പെട്ടെന്ന് തന്നെ കുറയ്ക്കാന്‍ സഹായിക്കും.
- മുഖത്ത് പ്ലെയിന്‍ തൈര് പുരട്ടി 15-20 മിനിറ്റിന് ശേഷം കഴുകി കളയുക. തൈരിലെ ലാക്റ്റിക് ആസിഡിന് ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും.
- നാരങ്ങ നീര് വെള്ളത്തില്‍ ലയിപ്പിച്ച് മുഖത്ത് പുരട്ടുക. നാരങ്ങയില്‍ സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റുകള്‍ അടങ്ങിയിട്ടുണ്ട്
ഇവയൊക്കെ തന്നെ വളരെ ലളിതവും വീട്ടില്‍ തന്നെ ചെയ്യാവുന്നതുമാണ്. പണം കൊടുത്ത് ബ്യൂട്ടി സലോണുകള്‍ക്ക് പുറകെ പോകാതെ വീട്ടില്‍ തന്നെയിരുന്ന് ഈസിയായി ചെയ്യാവുന്ന ഈ വിദ്യകള്‍ പരീക്ഷിച്ചു നോക്കൂ