റേ-ബാന്‍ തങ്ങളുടെ ആദ്യ വിപരീത ലെന്‍സ് ‘റിവേഴ്‌സ്’ പുറത്തിറക്കി

റേ-ബാന്‍ തങ്ങളുടെ ആദ്യ വിപരീത ലെന്‍സ് ‘റിവേഴ്‌സ്’ പുറത്തിറക്കി

ലോകപ്രശസ്ത സണ്‍ഗ്ലാസ്സ് ബ്രാന്‍ഡായ റേ-ബാന്‍ തങ്ങളുടെ ആദ്യ വിപരീത ലെന്‍സ് ‘റിവേഴ്‌സ്’ പുറത്തിറക്കി. പൂര്‍ണ്ണമായും വിപരീത രീതിയിലുള്ള അസാധ്യമായ ഒരു പുതിയ ലെന്‍സ് ഉള്‍പ്പെടുത്തിയുള്ള നാല് യൂണിസെക്‌സ് സണ്‍ഗ്ലാസുകള്‍ ആണ് പുതിയ ശേഖരത്തിലുള്ളത്. എര്‍ഗണോമിക് യൂണിവേഴ്‌സല്‍ ഫ്രെയിം ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത റേ-ബാന്‍ റിവേഴ്‌സ് ഏവിയേറ്റര്‍, വേഫെറര്‍, കാരവന്‍, ബോയ്ഫ്രണ്ട് എന്നിവ എല്ലാ മുഖ രൂപത്തിനും അനുയോജ്യമാണ്. 41% ബയോ അധിഷ്ഠിത കാര്‍ബണ്‍ ഉള്ളടക്കമുള്ള ബയോ അധിഷ്ഠിത നൈലോണ്‍ 1 ലെന്‍സുകള്‍, 67% ബയോ അധിഷ്ഠിത കാര്‍ബണ്‍ ഉള്ളടക്കമുള്ള ബയോ അധിഷ്ഠിത അസറ്റേറ്റ് ഫ്രെയിമുകള്‍, 100% റീസൈക്കിള്‍ ചെയ്ത പാക്കേജിംഗ്, കാര്‍ഡ്, ക്ലെന്‍സിംഗ് തുണി എന്നിവയുള്‍പ്പെടെയുള്ള പരിസ്ഥിതി സൗഹൃദ മെറ്റിരിയലുകളാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. പ്രമുഖ ഒപ്റ്റിക്കല്‍ സ്റ്റോറുകളിലും സണ്‍ഗ്ലാസ് ഹട്ടുകളിലും ഓണ്‍ലൈനിലും ലഭ്യമായ പുതിയ ‘റിവേഴ്‌സ്’ ശേഖരം 11090 രൂപയില്‍ ആരംഭിക്കുന്നു.

നൂതന എഞ്ചിനീയറിംഗിന്റെ അസാധാരണമായ നേട്ടമായ ആസ്റ്റിഗ്മാറ്റിക്, പ്രിസ്മാറ്റിക്, റിസോള്‍വിംഗ് ശക്തികള്‍ വഴി ഒപ്റ്റിക്കല്‍ പ്രിസിഷന്‍ നഷ്ടപ്പെടുത്താതെ ലെന്‍സിന്റെ ആകൃതി പരമ്പരാഗത കോണ്‍വെക്സില്‍ നിന്ന് കോണ്‍കേവിലേക്ക് മാറ്റിയാണ് പുതിയ ‘റിവേഴ്‌സ്’ ഇറക്കിയിട്ടുള്ളത്. ഉയര്‍ന്ന പ്രകടനമുള്ള ആന്റി-ഗ്ലെയര്‍ ട്രീറ്റ്‌മെന്റ് ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ പാന്റോസ്‌കോപ്പിക് ലെന്‍സ്, കണ്ണ് ഏറ്റവും സെന്‍സിറ്റീവ് ആയ തരംഗ ദൈര്‍ഘ്യങ്ങളിലെ പ്രതിഫലനങ്ങളുടെ 70% വരെ കുറയ്ക്കാന്‍ പ്രൈം ചെയ്തിരിക്കുന്നു. പ്രശസ്ത സൂപ്പര്‍ മോഡല്‍ വിറ്റോറിയ സെറെറ്റി അഭിനയിക്കുന്ന ഒരു കാമ്പെയിന്‍ ഫിലിമും ‘റിവേഴ്‌സ്’ ലോഞ്ചിനോട് അനുബന്ധിച്ചു റേ-ബാന്‍ പുറത്തിറക്കിയിട്ടുണ്ട്.

‘ഞങ്ങളുടെ റേ-ബാന്‍ റിവേഴ്സ് ശേഖരം കണ്ണട വ്യവസായത്തിലെ ഒരു യഥാര്‍ത്ഥ വിപ്ലവമാണ്. ലെന്‍സ് ഡിസൈനിലേക്ക് വലിയ ഡാറ്റാ വിശകലനം പ്രയോഗിക്കുന്ന ഒരു പുതിയ പ്രൊപ്രൈറ്ററി സാങ്കേതികവിദ്യയാണ് കോണ്‍കേവ് സൗന്ദര്യശാസ്ത്രം പ്രവര്‍ത്തനക്ഷമമാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നേത്ര സംരക്ഷണത്തിനും കണ്ണടയ്ക്കും എന്തെല്ലാം ചെയ്യാനാകുമെന്ന് എല്ലായ്‌പ്പോഴും ഞങ്ങള്‍ പുനര്‍ വിചിന്തനം നടത്തുന്നു’. എസ്സിലോര്‍ ലക്സോട്ടിക്ക ആര്‍ & ഡി പ്രോഡക്റ്റ് സ്റ്റൈല്‍ ലൈസന്‍സിംഗ് ഡയറക്ടര്‍ ഫെഡറിക്കോ ബഫ അഭിപ്രായപ്പെട്ടു.

‘ഏറ്റവും പ്രിയപ്പെട്ട കണ്ണട ബ്രാന്‍ഡ് എന്ന നിലയില്‍, ഞങ്ങളുടെ ഏറ്റവും ക്ലാസിക് ശൈലികളിലേക്ക് പുതുമയും സാങ്കേതികവിദ്യയും കൊണ്ടുവരുന്നതോടൊപ്പം ഞങ്ങളുടെ ഐക്കണിറ്റിയുടെ ശക്തി ഞങ്ങള്‍ തുടര്‍ന്നും പ്രയോജനപ്പെടുത്തുന്നു,’ എസ്സിലോര്‍ ലക്സോട്ടിക്ക ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഫ്രാന്‍സെസ്‌കോ ലിയട്ട് പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *