അത്തോളി: പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ: പി.എ മുഹമ്മദ് റിയാസിന്റെ പിതൃസഹോദരന്റെ നിര്യാണം മൂലം മന്ത്രിയുടെ എല്ലാ ഔഗ്യോഗിക പരിപാടികളും മാറ്റി വെച്ചു. ഇതേ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന തോരായിക്കടവ് പാലത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം മാറ്റി വെച്ചു. പകരം ആഗസ്റ്റ് 3 ന് രാവിലെ 10 മണിക്ക് നടക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.