മദ്യനയം: പ്രൊഫ.ടി.എം രവീന്ദ്രന്‍ പ്രതിഷേധ ഉപവാസം നടത്തി കോഴിക്കോട്

മദ്യനയം: പ്രൊഫ.ടി.എം രവീന്ദ്രന്‍ പ്രതിഷേധ ഉപവാസം നടത്തി കോഴിക്കോട്

തെറ്റിനെതിരെ അരുത് എന്ന് പറയാന്‍ മന:സാക്ഷിയുള്ളവര്‍ക്കേ കഴിയുകയുള്ള ഈ മദ്യ വിരുദ്ധ സമര പന്തല്‍ തിന്മയ്‌ക്കെതിരായ മന:സാക്ഷിയുടെ ഉണര്‍ത്ത് പാട്ടാണ് വിളംബരം ചെയ്യതെന്ന് പ്രശസ്ത കവി പി.കെ.ഗോപി പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ കേരള മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ ടി.എം രവീന്ദ്രന്‍ മാനാഞ്ചിറ ഡി.ഡി.ഇ ഓഫീസിന് മുമ്പില്‍ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുഖം എന്ന പദത്തിന്റെ അര്‍ത്ഥം നല്ല ആകാശം എന്ന് കൂടിയുണ്ട്. അടുത്ത സ്വാതത്ര്യ ദിനത്തില്‍ ദേശീയ പതാക ആകാശത്തേക്ക് ഉയരുമ്പോള്‍ കേരളത്തെ മദ്യം നല്‍കുന്ന നയം സര്‍ക്കാര്‍ തിരുത്തണം എന്നും പി.കെ. ഗോപി പറഞ്ഞു.
ചടങ്ങില്‍ മദ്യനിരോധന സമിതി ജില്ലാ പ്രസിഡണ്ട് വി.പി.ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ഡോ.ഹുസ്സൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന വൈസ് പ്രസിഡണ്ട് ഏട്ടന്‍ ശുകപുരം, ആന്റണി ജേക്കബ് ചാവറ, ടി.കെ.എ. അസീസ് സിസ്റ്റര്‍ മാറില്ല, പ്രൊഫ. ഒ.ജെ. ചിന്നമ്മ, അലവിക്കുട്ടി ബാഖവി, രാജീവന്‍ ചൈത്രം അബു അന്നശ്ശേരി, പി. ഗൗരീ ശങ്കരന്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പൊയിലില്‍ കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. വൈകീട്ട് പ്രസ്ത സാഹിത്യകാരന്‍ യു.കെ. കുമാരന്‍ പ്രൊഫ ടി.എം രവീന്ദ്രന് നാരങ്ങ നീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു.

സംസ്ഥാനസര്‍ക്കാര്‍ മദ്യവ്യാപന നയം പിന്‍വലിച്ചില്ലെങ്കില്‍ കേരള മദ്യനിരോധന സമിതി ശക്തമായ സമരം ആവിഷ്‌ക്കരിക്കും എന്ന് ഉപവാസം അവസാനിപ്പിച്ച് കൊണ്ട് പ്രൊഫ.ടി.എം രവീന്ദ്രന്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *