കുവൈറ്റ് സിറ്റി: കുവൈറ്റിലെ രജിസ്‌ട്രേഡ് സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റെജിസ്‌ട്രേഡ് അസ്സോസിയേഷന്‍സ് (ഫിറ) കുവൈറ്റ്, അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വച്ച് ഫിറ ആക്ടിങ് കണ്‍വീനറും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ സലീം രാജിന് യാത്രയയപ്പ് നല്‍കി. യോഗത്തില്‍ ബിജു സ്റ്റീഫന്‍ (ടെക്‌സാസ് കുവൈറ്റ്) സ്വാഗതം ആശംസിച്ചു. ഷൈജിത്ത് (കോഴിക്കോട് ജില്ല അസോസിയേഷന്‍) അധ്യക്ഷത വഹിച്ചു. ഫിറയുടെ രൂപീകരണ സമയം മുതല്‍ ഇതുവരെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സലീം രാജ് നല്‍കിയ സേവനങ്ങള്‍ വിശദീകരിച്ചു. ബേബി ഔസേഫ് (കേരള അസോസിയേഷന്‍), ജീവ്‌സ് എരിഞ്ചേരി (ഓവര്‍സീസ് എന്‍.സി.പി), ഓമനക്കുട്ടന്‍ (ഫോക്ക് കുവൈറ്റ്), ഷഹീദ് ലബ്ബ (ഫോക്കസ് കുവൈറ്റ്), സിജോ കുര്യന്‍ (കോട്പാക് -കോട്ടയം ജില്ല അസോസിയേഷന്‍), അലക്‌സ് മാത്യു (കൊല്ലം ജില്ലാ പ്രവാസി സമാജം), മാമ്മന്‍ അബ്രഹാം (ടാസ്‌ക് കുവൈറ്റ്), തമ്പി ലൂക്കോസ്, ബാബു വിളയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് സലീം രാജിന് ഫിറയുടെ സ്‌നേഹോപഹാരം നല്‍കി. സലിംരാജ് മറുപടി പ്രസംഗം നടത്തി. യാത്രയയപ്പ് ചടങ്ങില്‍ ഫിറ സെക്രട്ടറിയും പത്തനംതിട്ട ജില്ല അസോസിയേഷന്‍ പ്രതിനിധിയുമായ ചാള്‍സ് പി. ജോര്‍ജ് നന്ദി പറഞ്ഞു