കുവൈത്ത് സിറ്റി: നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നുകയാണെങ്കില്‍ അവള്‍ക്ക് ഹാര്‍ട്ട് ഇമോജി അയയ്ച്ചാല്‍ നിങ്ങള്‍ ഇനി ജയിലിലാകും. വാട്സ്ആപ്പ് വഴിയോ മറ്റേതെങ്കിലും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ വഴിയോ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയയ്ക്കുന്നത് കുറ്റകരമാക്കിയിരിക്കുകയാണ് സൗദിയും കുവൈത്തും.
ഹാര്‍ട്ട് ഇമോജി അയയ്ച്ചതിന് പെണ്‍കുട്ടി പരാതി നല്‍കിയാല്‍ കുവൈത്തില്‍ ഈ കുറ്റത്തിന് രണ്ട് വര്‍ഷം വരെ തടവും 2,000 കുവൈത്ത് ദിനാര്‍ പിഴയും ലഭിക്കും. അയല്‍രാജ്യമായ സൗദി അറേബ്യയിലാകട്ടെ വാട്ട്സ്ആപ്പില്‍ ‘റെഡ് ഹാര്‍ട്ട്’ ഇമോജികള്‍ അയയ്ക്കുന്നത് ജയില്‍വാസത്തിന് കാരണമാകും. നിയമമനുസരിച്ച്, ഈ പ്രവൃത്തിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ആര്‍ക്കും രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും ഒരു ലക്ഷം സൗദി റിയാല്‍ പിഴയും ലഭിക്കും. ഇത് പീഡനമായാണത്രെ കണക്കാക്കുന്നത്.
‘ഓണ്‍ലൈന്‍ സംഭാഷണങ്ങളില്‍ ചില ചിത്രങ്ങളും പദപ്രയോഗങ്ങളും ഉപയോഗിക്കുന്നത് കേസ് ഫയല്‍ ചെയ്താല്‍ ഒരു പീഡനമായി മാറിയേക്കാം’ സൗദി അറേബ്യയിലെ ആന്റി ഫ്രോഡ് അസോസിയേഷന്‍ അംഗമായ അല്‍ മൊതാസ് കുത്ബി പറയുന്നു.ആവര്‍ത്തിച്ചുള്ള ലംഘനങ്ങളുടെ സന്ദര്‍ഭങ്ങളില്‍, പിഴ 3,00,000 സൗദി റിയാലായി ഉയര്‍ന്നേക്കാം, കൂടാതെ പരമാവധി അഞ്ച് വര്‍ഷം വരെ തടവും പ്രതികള്‍ക്ക് ലഭിക്കാം.