സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് തന്റെ പേര് വെട്ടിയതില്‍ ചില ഇടപെടലുകള്‍ നടന്നെന്ന് ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി. കേരള സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്ന് പേര് വെട്ടിയത് ഡല്‍ഹിയില്‍ നിന്നാണ്. തന്നേക്കാള്‍ ജൂനിയറായ ഉദ്യോഗസ്ഥന്‍ പോലീസ് മേധാവി ആയപ്പോള്‍ വിരമിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും തച്ചങ്കരി പറഞ്ഞു. ഇന്ന് സര്‍വീസില്‍ നിന്ന് ടോമിന്‍ തച്ചങ്കരി വിരമിക്കുകയാണ്.
പദവി കിട്ടിയില്ലെങ്കില്‍ വിട്ടുപോകുമെന്ന പ്രചാരണം ഉണ്ടാകുന്നതിനാലാണ് ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോയത്. വ്യാജ സിഡി കേസില്‍ പരാതിക്കാരന്‍ ഇല്ലാതെയാണ് ഋഷിരാജ് സിംഗ് കേസ് എടുത്തത്. തന്റെ സര്‍വ്വീസില്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവമാണിത്. തൊഴിലാളി സംഘടനകളാണ് കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയുടെ പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.