കോഴിക്കോട്: പരേതനായ പുതിയങ്ങാടി പി.ടി. ഉസ്സന്‍ കോയയുടെ ഭാര്യ കുറ്റിച്ചിറ വാടിയില്‍ പി.കെ. സഫിയ (75) വേങ്ങേരി തണ്ണീര്‍പന്തല്‍ ‘ഫിര്ദിഫ്’ വസതിയില്‍ നിര്യാതയായി.
മക്കള്‍: ഫിറോസ്, വഹീദ, പരേതയായ ഷെറിന. മരുമക്കള്‍: റുബീനാ, ഗഫൂര്‍, റസാക്ക്. പരേതനായ ഹസ്സന് വാടിയിലിന്റെ സഹോദരിയാണ്. കക്കോടി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.