തൃപയാറില്‍ കൈക്കൂലി വാങ്ങവെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍

തൃപയാറില്‍ കൈക്കൂലി വാങ്ങവെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍

തൃശ്ശൂര്‍ തൃപയാറില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍. എം.വി.ഐ സി.എസ് ജോര്‍ജാണ് അറസ്റ്റിലായത്. പുക പരിശോധന കേന്ദ്രം അനുവദിക്കാന്‍ 5000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലന്‍സ്, ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെ പിടികൂടിയത്.

ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോള്‍ ഇവിടേക്ക് പണവുമായി എത്താനാണ് ഏജന്റ് മുഖേന എം.വി.ഐ ആവശ്യപ്പെട്ടത്. ഇത് പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിച്ചു. ഏജന്റ് ജോര്‍ജിന് പണം നല്‍കുമ്പോഴാണ് വിജിലന്‍സ് എത്തി പിടികൂടിയത്. ആളുകള്‍ നോക്കി നില്‍ക്കെ പണം വാങ്ങിയത് എം.വി.ഐക്ക് വേണ്ടിയാണെന്ന് ഏജന്റ് മൊഴി നല്‍കുകയും ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *