സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും. 3500 യന്ത്രവല്‍കൃത ബോട്ടുകള്‍ നാളെ മുതല്‍ മീന്‍ പിടിക്കാനായി കടലിലിറങ്ങും. മഴ കുറഞ്ഞത് മത്സ്യലഭ്യത കുറയ്ക്കുമെന്ന ആശങ്കയുണ്ട്. എങ്കിലും കടലില്‍ പോകാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് മത്സ്യത്തൊഴിലാളികള്‍.
52 ദിവസമാണ് ട്രോളിംഗ് നിരോധനം നീണ്ടുനിന്നത്. ഈ ദിവസങ്ങളില്‍ പുതിയ വലകള്‍ സജ്ജമാക്കിയും പഴയ വലകള്‍ നന്നാക്കിയും മത്സ്യത്തൊഴിലാളികള്‍ തയ്യാറെടുക്കുകയായിരുന്നു. ബോട്ടുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയും പുതിയ പെയിന്റ് അടിച്ചും സജ്ജമാക്കിയിട്ടുണ്ട്. ബോട്ടുകളില്‍ ഐസ് നിറച്ചു തുടങ്ങി. ഇന്ന് അര്‍ധരാത്രിക്ക് ശേഷം മീന്‍ പിടിക്കാനിറങ്ങുന്ന ബോട്ടുകളില്‍ ആദ്യ സംഘം നാളെ ഉച്ചയോടെ തീരത്ത് തിരിച്ചെത്തും.