മുംബൈ: മഹാരാഷ്ട്രയില്‍ ട്രെയിനില്‍ വച്ച് ആര്‍.പി.എഫ് ജവാന്‍ നാലു പേരെ വെടിവെച്ചു കൊന്നു.ഒരു ആര്‍.പി.എഫ് എ.എസ്.ഐയും രണ്ടു യാത്രക്കാരും ഒരു പാന്‍ട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ 12956 നമ്പര്‍ ട്രെയിന്റെ ബി5 കമ്പാര്‍ട്ട്‌മെന്റിലാണ് വെടിവെപ്പ് നടന്നത്. ട്രെയിന്‍ മീരറോഡിനും ദഹിസറിനും ഇടയിലാണ് സംഭവം. ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ ആയ ചേതന്‍ സിങ് ആണ് കൊലപ്പെടുത്തിയത്. ഇയാളെ ആയുധസഹിതം പിടികൂടി.
എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല. ജയ്പൂരില്‍ നിന്നും മുംബൈയിലേക്ക് വന്നുകൊണ്ടിരുന്ന ട്രെയിനിലാണ് ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ വെടിയുതിര്‍ത്തിട്ടുള്ളത്. കൊലപാതകത്തിന് ശേഷം ഇയാള്‍ പുറത്തേക്ക് ചാടി. ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ് പോലിസ്. കസ്റ്റഡിയിലുള്ള ഇയാളുടെ കൈവശം കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തില്‍ വ്യക്തത വരൂ.
Four people were shot dead in the firing incident inside the Jaipur Express train (12956). The accused has been arrested.
Visuals from Mumbai Central Railway Station pic.twitter.com/RgNjYOTbMD
— ANI (@ANI) July 31, 2023