കൊലവിളി മുദ്രാവാക്യം; മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

കൊലവിളി മുദ്രാവാക്യം; മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

പട്ടാമ്പി: കൊപ്പത്ത് കൊലവിളി മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി പട്ടാമ്പി മണ്ഡലം കമ്മിറ്റി സെക്രട്ടറി ബാബു, കൊപ്പം സ്വദേശി സിജിൽ, വല്ലപ്പുഴ സ്വദേശി രോഹിത് എന്നിവരെയാണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്.

കൊലവിളി മുദ്രാവാക്യവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെ ഇന്നലെയാണ് പൊലീസ് കേസെടുത്തത്. യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് അറസ്റ്റ്.

ആർഎസ്എസ്, ബിജെപി, വിഎച്ച്പി പ്രവർത്തകർ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധത്തിനിടെയാണ് മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കൊലവിളി മുദ്രവാക്യം ഉയർത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *