‘കയറ്റുമതി പ്രതിസന്ധി: കോഴിക്കോട് – യു.എ.ഇ സെക്ടറില്‍ ചരക്ക് വിമാന സര്‍വീസ് ആരംഭിക്കണം’

‘കയറ്റുമതി പ്രതിസന്ധി: കോഴിക്കോട് – യു.എ.ഇ സെക്ടറില്‍ ചരക്ക് വിമാന സര്‍വീസ് ആരംഭിക്കണം’

മലബാറിന്റെയും മലയോര മേഖലയുടെയും പിന്നോക്കാവസ്ഥ പരിഹരിക്കണം

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് വലിയ വിമാന സര്‍വീസ് ആരംഭിക്കാത്ത സാഹചര്യത്തില്‍ കരിപ്പൂര്‍ – യു.എ.ഇ സെക്ടറില്‍ കാര്‍ഗോ കയറ്റുമതിക്ക് ചരക്കുവിമാന സര്‍വീസ് ആരംഭിക്കണമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെയും, മലബാര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡെവലപ്പ്‌മെന്റ് കമ്മിറ്റിയുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു. വലിയ വിമാന സര്‍വ്വീസ് നിര്‍ത്തിയതിനാല്‍ ചെറിയ വിമാനങ്ങളില്‍ ചരക്ക് കയറ്റുന്നതിന് സ്ഥലമില്ലാത്തതും എയര്‍ കൊറിയര്‍, പരിശോധന ലാബ് മറ്റ് അനുബന്ധസൗകര്യങ്ങള്‍ ഇല്ലാത്തതും കരിപ്പൂര്‍ വഴി കാര്‍ഗോ കയറ്റുമതി പ്രതിസന്ധി നേരിടുന്നു. ഈ സാഹചര്യത്തില്‍ ഓണത്തിന് മുമ്പായി തന്നെ യു.എ.ഇയിലേക്ക് കാര്‍ഗോ വിമാന സര്‍വീസ് ആരംഭിക്കാന്‍ യു.എ.ഇയിലെ പ്രമുഖ വിമാന കമ്പനികളുമായി ആഗസ്റ്റ് ഒന്നു മുതല്‍ അഞ്ചുവരെ തീയതികളില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പരമാവധി പരിശ്രമം നടത്തുമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി പറഞ്ഞു.
തിരുവമ്പാടി അനുരാഗ് ഓഡിയോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ എം.ഡി.സി പ്രസിഡന്റ് സി. ഇ.ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് മേഴ്‌സി പുളിക്കാട്ടില്‍ യോഗം ഉദ്ഘാടനം ചെയ്തു. മലബാറിന്റെയും, മലയോര മേഖലയുടെയും സമഗ്ര വികസനത്തിന് എയര്‍, റെയില്‍, റോഡ്, ജല, പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന് തിരുവമ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപുലമായ യോഗം ചേര്‍ന്ന് പ്രായോഗിക പദ്ധതികള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ മുന്നില്‍ സമര്‍പ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
എം.ഡി.സി വൈസ് പ്രസിഡന്റ് ജോയ് ജോസഫ്.കെ മുഖ്യപ്രഭാഷണം നടത്തി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍, എം.ഡി.സി വൈസ് പ്രസിഡന്റ് പ്രൊഫസര്‍ ഫിലിപ്പ് കെ. ആന്റണി, പഞ്ചായത്ത് മെംബര്‍ രാമചന്ദ്രന്‍ കരിമ്പില്‍, പി.ജെ വര്‍ക്കി, നിതിന്‍ ജോയ്, അബ്ദുല്‍ അസീസ്, പി.എസ് വിശ്വംഭരന്‍, ടി.പി ജോയ്, ഷോജി ജോണ്‍, ജോസ് മാത്യു, മെവിന്‍ പി.സി എന്നിവര്‍ സംസാരിച്ചു. മലബാര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡെവലപ്‌മെന്റ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.എന്‍ ചന്ദ്രന്‍ സ്വാഗതവും സെക്രട്ടറി അഡ്വ. എം.കെ അയ്യപ്പന്‍ നന്ദിയും പറഞ്ഞു.

Share

One thought on “‘കയറ്റുമതി പ്രതിസന്ധി: കോഴിക്കോട് – യു.എ.ഇ സെക്ടറില്‍ ചരക്ക് വിമാന സര്‍വീസ് ആരംഭിക്കണം’

  1. we all have been fooled once again going a false assurance repeating for more than 10 years as bout an AIIMS in Calicut after wide spread sickness NIPAH
    Even this year this was repeated even small states are granted but Kerala still sidelined

Leave a Reply

Your email address will not be published. Required fields are marked *