മാഹി: മാഹി ഗവ: ജനറല്‍ ആശുപത്രിയിലെ ഡി.എം.സി ലാബിന് പിന്‍വശത്ത് ലോണ്‍ട്രി, ഐ.ഡി വാര്‍ഡ്, മോര്‍ച്ചറി എന്നിവയിലേക്കുള്ള വഴിയിലുടനീളം കക്കൂസ് മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകുകയാണ്. ഇവിടെ മലിനജലം തളം കെട്ടിക്കിടക്കുക മാത്രമല്ല രോഗികള്‍ക്കും, വഴിയാത്രക്കാര്‍ക്കും മറ്റും മൂക്ക് പൊത്താതെ കടന്നു പോകാനാവാത്ത അവസ്ഥയുമാണ്. ഒരു മാസക്കാലമായി ഈ ദുരവസ്ഥ തുടരുകയാണ്. പൈപ്പ് ബ്ലോക്കായതാണ് കാരണമെന്നറിയുന്നു. ഡി.ഡി ഓഫീസിലേക്കുള്ള വഴിയില്‍ സ്ലാബുകള്‍ തകര്‍ന്ന് മലിനജലം പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. പരിസരമാകെ കൊതുകുല്‍പ്പാദന കേന്ദ്രമായി മാറിയിട്ടുണ്ട്.