കോഴിക്കോട്: വെസ്റ്റ്ഹില്‍ അനാഥ മന്ദിര സമാജം പ്രവര്‍ത്തകരുടേത് ഉദാത്തമായ മാനവസേവയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ: കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. വെസ്റ്റ്ഹില്‍ അനാഥ മന്ദിര സമാജത്തിന്റെ 85ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാഥ മന്ദിര സമാജത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും തന്റെ സര്‍വ്വവിധ സഹായങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീഷ് കേശവപുരി, അഡ്വ. എം. രാജന്‍, എന്‍.ശിവപ്രസാദ്, എ.കെ സച്ചിന്‍, കെ.ബിനുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ഷനൂപ് താമരക്കുളം (പ്രസിഡന്റ്), അഡ്വ.എം.രാജന്‍ (വൈസ് പ്രസിഡന്റ്), സുധീഷ് കേശവപുരി (സെക്രട്ടറി), വി.ആര്‍ രാജു (ജോ.സെക്രട്ടറി), കെ.ബിനുകുമാര്‍ (ട്രഷറര്‍) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി. രാജേഷ് ആലമ്പറ്റ, അന്‍വര്‍ സാദത്ത്, സി.പി കുമാരന്‍, ടി.വി ശ്രീധരന്‍, എന്‍. ശിവപ്രസാദ്, ശ്രീകല സി.പി, രാജനന്ദിനി, അനീഷ് പഴയന, ചുള്ളിയില്‍ സുനില്‍, ഷാനേഷ് കൃഷ്ണ എന്നിവരെ ഐക്യകണ്‌ഠേന തെരെഞ്ഞെടുത്തു.
അനാഥ മന്ദിര സമാജത്തിന്റെ 85ാമത് വാര്‍ഷികവും നെഹ്‌റു മന്ദിരം സന്ദര്‍ശിച്ചതിന്റെ വാര്‍ഷികവും വിപുലമായി ആഘോഷിക്കാനും മെഡിക്കല്‍ കോളജിലെ കിടപ്പ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് സൗജന്യ താമസത്തിന് ചേവായൂരില്‍ കെയര്‍ ഹോം സ്ഥാപിക്കാനും വെസ്റ്റ്ഹില്ലില്‍ പകല്‍ വീട് ആരംഭിക്കാനും താമസക്കാര്‍ക്ക് വേണ്ടി ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടം നിര്‍മിക്കാനും ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.