കോഴിക്കോട്: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് അഞ്ചാമത് സ്ഥാപകദിനാഘോഷം ഇന്ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്നു. ഫൗണ്ടര്‍ മെമ്പര്‍ ബിജു .എം ജോസഫ് പതാക ഉയര്‍ത്തി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പോളി ജോസഫ് സ്വാഗതവും, ട്രഷറര്‍ അശോക് കുമാര്‍ മുഖ്യ പ്രഭാഷണവും വൈസ് പ്രസിഡന്റ് നിസാര്‍ പടിക്കല്‍വയല്‍, ജോ. സെക്രട്ടറിമാരായ ബീനാ സാബു, ജോസ് യോഹന്നാന്‍, സ്വാഗത സംഘം കണ്‍വീനര്‍ വിജോഷ് കെ.ജോസ് എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് ജില്ലാ പ്രസിഡന്റ് സുലൈമാന്‍കുന്നത്ത് നന്ദി പറഞ്ഞു. യോഗനടപടികള്‍ക്ക് ശേഷം പ്രകടനവും, സലാം കാന്തപുരത്തിന്റെ മാജിക് ഷോയും അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപ്രകടനങ്ങളും നടത്തി. മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനദാനം നല്‍കി.