ലെക്‌സസ് കാറുകള്‍ വാതില്‍പ്പടിയില്‍; ഇന്ത്യയിലെ ആദ്യത്തെ ‘ലെക്‌സസ് മെരാക്കി ഓണ്‍ വീല്‍സ് പ്രയാണം തുടങ്ങി

ലെക്‌സസ് കാറുകള്‍ വാതില്‍പ്പടിയില്‍; ഇന്ത്യയിലെ ആദ്യത്തെ ‘ലെക്‌സസ് മെരാക്കി ഓണ്‍ വീല്‍സ് പ്രയാണം തുടങ്ങി

കോഴിക്കോട്: ലെക്സസ് കാറുകള്‍ വാതില്‍പ്പടിയില്‍ എത്തിക്കാന്‍ ലെക്സസ് മെരാകി ഓണ്‍ വീല്‍സിന്റെ പ്രയാണത്തിന് തുടക്കമായി. ലെക്സസിനെ അതിഥികളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്ന അതുല്യവും നൂതനവുമായ വേറിട്ട ഒരു റീട്ടെയില്‍ അനുഭവമായിരിക്കും ഇതെന്ന് കമ്പനി അറിയിച്ചു.

ഫിസിക്കല്‍, ഡിജിറ്റല്‍ ഘടകങ്ങളുടെ സംയോജനമായ ഈ യുഗത്തില്‍ ബ്രാന്‍ഡ് അനുഭവം മെച്ചപ്പെടുത്തുന്നതില്‍ ഫിജിറ്റല്‍ തലം വലിയൊരു പങ്കു വഹിക്കുന്നു. ഡിജിറ്റലൈസേഷന്റെയും ബ്രിക്ക് ആന്‍ഡ് മോട്ടോറിന്റെയും ലോകങ്ങള്‍ക്കപ്പുറം അതിഥികള്‍ക്ക് കൂടുതല്‍ ആഴത്തിലുള്ള അനുഭവത്തിനായി ലെക്സസിനെ ഫിജിറ്റല്‍ തലത്തിലേക്ക് കൊണ്ടുപോകുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് ലെക്സസ് മെരാകി ഓണ്‍ വീല്‍സ്.

മെരാകി എന്ന ഗ്രീക്ക് ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ ചലിക്കുന്ന ബ്രാന്‍ഡ് സ്പേസ് ഇന്ന് കോഴിക്കോട് അവതരിപ്പിച്ചു. ഇത് ഇന്ത്യയിലെ നാലാമത്തെ മെരാകിയാണ്. മറ്റുള്ളവ ഗുരുഗ്രാം, കോയമ്പത്തൂര്‍, പൂനെ എന്നിവിടങ്ങളിലാണ്.
കേരളത്തിന്റെ തനതായ ഭൂപ്രകൃതിയും ജനസാന്ദ്രതയും ലെക്‌സസ് അതിഥികളെ സമീപിക്കുന്നതിനു വെല്ലുവിളി ഉയര്‍ത്തിയിരുന്നു. മെരാകി ഓണ്‍ വീല്‍സിലൂടെ സംസ്ഥാനത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിവേചനബുദ്ധിയുള്ള അതിഥികളിലേക്ക് എത്തിച്ചേരാന്‍ ലെക്‌സസ് ലക്ഷ്യമിടുന്നു. ഒരു സ്ഥലത്ത് ഏകദേശം 3-6 മാസത്തോളം താവളമടിക്കുന്ന മെരാകി അപ്രകാരം വര്‍ഷത്തില്‍ 2-3 പ്രധാന നഗരങ്ങളില്‍ പര്യടനം നടത്തും. ഈ പുതിയ വിപണന തന്ത്രം ലെക്‌സസ് അനുഭവം ഇപ്പോള്‍ അതിഥികളുടെ വാതില്‍പ്പടിക്കല്‍ ലഭ്യമാക്കും. നിലവില്‍ ലെക്‌സസിന് കേരളത്തില്‍ മൂന്ന് സര്‍വീസ് പോയിന്റുകളാണുള്ളത് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്. പുതിയ മെരാകി ഓണ്‍ വീല്‍സിലൂടെ രാജ്യത്തെ ലെക്സസ് ബ്രാന്‍ഡ് സ്പേസ് 17 വിപണികളിലേക്കും 24 ടച്ച് പോയിന്റുകളിലേക്കും വ്യാപിപ്പിക്കും.

‘ചക്രങ്ങളില്‍ സഞ്ചരിക്കുന്ന ഈ മിനിയേച്ചര്‍ ബ്രാന്‍ഡ് സ്‌പേസില്‍’ ഒരു ലക്ഷ്വറി സെഡാന്‍ ഡിസ്‌പ്ലേയിലും, ലെക്‌സസിന്റെ മൂല്യങ്ങളും തത്ത്വചിന്തകളും പ്രതിനിധീകരിക്കുന്ന ഒരു ഗസ്റ്റ് ലോഞ്ചും ഉണ്ടായിരിക്കും. മെട്രോകളിലോ, ടയര്‍ 2,3 വിപണികളിലോ ആകട്ടെ, ലെക്‌സസ് ഒമോട്ടേനാഷി ആതിഥ്യമര്യാദയെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ അതിഥികള്‍ക്ക് പൂര്‍ണ്ണമായ ലെക്‌സസ് അനുഭവം പ്രാപ്യമാക്കുന്നതിനാണ് മെരാകി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ആഡംബര ഗസ്റ്റ് ലോഞ്ചിന്റെ അകത്ത് 65′ എല്‍.ഇ.ലഡി ടിവി, കൂടാതെ ബ്രാന്‍ഡിന് യോജിച്ച ഡിസ്പ്ലേ, അലങ്കാരങ്ങള്‍ എന്നിവക്കൊപ്പം, അതിഥികള്‍ക്ക് ലെക്‌സസ് ബ്രാന്‍ഡ് ഘടകങ്ങള്‍ അതിന്റെ എല്ലാ പ്രൗഢിയിലും കാണാന്‍ കഴിയും.

ലോഞ്ചിനുള്ളില്‍ ആതിഥേയത്വം വഹിക്കുന്നത് വെര്‍ച്വല്‍ ഡോം എന്ന വെര്‍ച്വല്‍ ഗസ്റ്റ് എക്‌സ്പീരിയന്‍സ് സെന്റര്‍ ആണ്. ഈ വെര്‍ച്വല്‍ ഗസ്റ്റ് എക്‌സ്പീരിയന്‍സ് സെന്ററിനുള്ളില്‍ NX, LX, ES, LC, LS തുടങ്ങിയ മോഡലുകളുടെ ഒരു നിര തന്നെ ഉണ്ട്. ഓരോ മോഡലിന്റേയും എക്സ്റ്റീരിയര്‍, ഇന്റീരിയര്‍, പ്രവര്‍ത്തനരീതി എന്നിവയെ കുറിച്ച് ആഴത്തിലുള്ള ധാരണയടക്കം അതിഥികള്‍ക്ക് പൂര്‍ണ്ണമായ 3D അനുഭവം നല്‍കും. മാത്രമല്ല അതിഥികള്‍ക്ക് ടെസ്റ്റ് ഡ്രൈവിനായി അപേക്ഷകള്‍ നല്‍കാനുള്ള സൗകര്യവുമുണ്ട്.
ഉദ്ഘാടന വേളയില്‍ ലെക്‌സസ് കൊച്ചി ജി.ഇ.സി ചെയര്‍മാന്‍ എം.എ.എം. ബാബു മൂപ്പന്‍ പറഞ്ഞു: ‘അടുത്തിടെ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത ജി.ഇ.സിക്കു ലഭിച്ച മികച്ച പ്രതികരണത്തിനു ശേഷം കേരളത്തിലുടനീളമുള്ള അതിഥികള്‍ക്കായി ഇത്തരമൊരു നൂതന ആശയം കൊണ്ടുവന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ലെക്‌സസ് മെരാകി ഓണ്‍ വീല്‍സിലൂടെ ബ്രാന്റിന്റെ വ്യാപ്തി വിപുലീകരിക്കാനും സംസ്ഥാനത്തിന്റെ വിദൂര മേഖലകളിലേക്ക് എത്തിക്കാനും കഴിയും. വളര്‍ച്ചയുടെ അടുത്ത ഘട്ടം ഈ വിപണികളില്‍ നിന്നായിരിക്കും.’

ദക്ഷിണ മേഖലയില്‍ ലെക്സസ് ഇന്ത്യയുടെ ഭാവി മൊബിലിറ്റി സ്ട്രാറ്റജിയുടെ പ്രധാന കേന്ദ്രമാണ് കേരളം എന്ന് ഉദ്ഘാടന വേളയില്‍ ലെക്സസ് ഇന്ത്യ പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു. ‘കൊച്ചിയില്‍ അടുത്തിടെ ആരംഭിച്ച GEC സെന്ററിന്റെ അവതരണത്തോടെ ഈ മേഖലയിലെ ലെക്‌സസിന്റെ സാധ്യതകള്‍ വര്‍ധിച്ചു. ലെക്സസ് മെരാകി ഓണ്‍ വീല്‍സിന്റെ സമാരംഭം കേരളത്തിലെ അതിഥികള്‍ക്ക് സമാനതകളില്ലാത്ത ബ്രാന്‍ഡ് അനുഭവം നല്‍കും. ഈ അതുല്യമായ റീട്ടെയില്‍ അനുഭവത്തിലൂടെ സംസ്ഥാനത്തെമ്പാടുമുള്ള അതിഥികളുടെ വാതില്‍പ്പടിക്കലേക്ക് ലെക്‌സസ് അനുഭവം എത്തിക്കാന്‍ സാധിക്കും, പ്രത്യേകിച്ച് മെട്രോ ഇതര വിപണികളില്‍.’
എച്ച്എന്‍ഐ ജനസാന്ദ്രതയുടെയും സമ്പത്തിന്റെയും കാര്യത്തില്‍ അതിവേഗം വളരുന്ന വിപണികളിലൊന്നാണ് കേരളം. ജനങ്ങള്‍ സമ്പന്നരാകുകയും ആഡംബര വസ്തുക്കളില്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നു. വിലയേറിയ കാറുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന ഇത്തരം ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ലെക്സസിന്റെ ആവശ്യകതയില്‍ ഗണ്യമായ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. വരും വര്‍ഷങ്ങളിലും ഈ വളര്‍ച്ചാപാത തുടരുമെന്ന് ബ്രാന്‍ഡ് മുന്‍കൂട്ടി കാണുന്നു.

2017-ല്‍ ആരംഭിച്ചത് മുതല്‍ ലെക്‌സസ് ലൈഫ്, ഗസ്റ്റ് എക്‌സ്പീരിയന്‍സ് സെന്ററുകള്‍, അടുത്തിടെ ആരംഭിച്ച ‘ലെക്‌സസ് ടൈക്കണ്‍ കാര്‍ഡ്’ തുടങ്ങിയ സംരംഭങ്ങളിലൂടെ അതിഥികള്‍ക്ക് അസാധാരണമായ അനുഭവങ്ങള്‍ നല്‍കുന്നതിന് ലെക്‌സസ് പ്രതിജ്ഞാബദ്ധരാണ്. ലോകമെമ്പാടുമുള്ള ക്യൂറേറ്റ് ചെയ്ത അനുഭവങ്ങള്‍ക്കും ലൈഫ്സ്റ്റൈല്‍ ഇവന്റുകള്‍ക്കുമായി തിരയുന്ന ഇന്ത്യയിലെ വിവേചനബുദ്ധിയുള്ള ലെക്‌സസ് ഉടമകള്‍ക്ക് ടൈകെന്‍ കാര്‍ഡ് അത്ഭുതകരമായ ഒരു അവസരം നല്‍കുന്നു. അതിശയകരമായ ഇവന്റുകളിലേക്കും ബെസ്പോക്ക് അനുഭവങ്ങളിലേക്കും ഇത് എക്സ്‌ക്ലൂസീവ് ആക്സസ്* നല്‍കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *