രാമായണം മാനവരാശിക്ക് മഹത്തായ സന്ദേശം നല്‍കുന്ന കാവ്യം: ശശി കമ്മട്ടേരി

രാമായണം മാനവരാശിക്ക് മഹത്തായ സന്ദേശം നല്‍കുന്ന കാവ്യം: ശശി കമ്മട്ടേരി

രാമായണ കഥ മാനവരാശിക്ക് മഹത്തായ ജീവിത മാതൃക പകരുന്ന ലോകത്തിലെ ഉദാത്തവും അനുകരണീയവുമായ കാവ്യമാണെന്ന് ആര്‍ഷ വിദ്യാപീഠം ആചാര്യന്‍ ശശി കമ്മട്ടേരി പറഞ്ഞു.
പുവര്‍ ഹോംസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വെസ്റ്റ്ഹില്‍ ഓള്‍ഡ് ഏജ് ഹോമില്‍ സംഘടിപ്പിച്ച രാമായണ സന്ധ്യയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. മണ്ടിലേടത്ത് രഘുവീര്‍ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സുധീഷ് കേശവപുരി, അഡ്വ.എം രാജന്‍, സ്മൃതി എന്നിവര്‍ പ്രസംഗിച്ചു. പരിപാടിക്ക് മുന്നോടിയായി ചെറുകുളം വിജയന്‍ ശാന്തിയുടെ കാര്‍മികത്വത്തില്‍ ഗണപതി ഹോമവും ഒൊക. ദിനൂപിന്റെ നേതൃത്വത്തില്‍ ധ്യാന പരിശീലനവും നടന്നു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *