മോന്‍സന്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പ് കേസ്: മുന്‍ ഡി.ഐ.ജി എസ്. സുരേന്ദ്രന്‍ അറസ്റ്റില്‍, ജാമ്യത്തില്‍ വിട്ടയയ്ച്ചു

മോന്‍സന്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പ് കേസ്: മുന്‍ ഡി.ഐ.ജി എസ്. സുരേന്ദ്രന്‍ അറസ്റ്റില്‍, ജാമ്യത്തില്‍ വിട്ടയയ്ച്ചു

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍, മുന്‍ ഡി.ഐ.ജി എസ്. സുരേന്ദ്രന്‍ അറസ്റ്റില്‍. മോന്‍സന്‍ മാവുങ്കലില്‍ നിന്നും സുരേന്ദ്രന്‍ ബാങ്ക് അക്കൗണ്ടിലേക്ക് പണം വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഭാര്യയുടെ അക്കൗണ്ടിലേക്കാണ് സുരേന്ദ്രന്‍ പണം വാങ്ങിയത്. ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ വൈകിട്ട് 4 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു.

2019 മെയ് മാസം കേസിലെ പരാതിക്കാരനായ യാക്കൂബ് 25 ലക്ഷം രൂപ മോന്‍സന്‍ മാവുങ്കലിന് കൈമാറിയത് എസ് സുരേന്ദ്രന്റെ തൃശ്ശൂരിലെ വീട്ടില്‍ വെച്ചാണെന്നാണ് മൊഴി. പരാതിക്കാരായ മറ്റ് മൂന്ന് പേരും ഒപ്പമുണ്ടായിരുന്നു. 2020 ല്‍ സുരേന്ദ്രന്റെഎറണാകുളം വാഴക്കാലയിലെ വീട്ടില്‍ 15 ലക്ഷം രൂപ മോന്‍സന്റെ നിര്‍ദ്ദേശ പ്രകാരം എത്തിച്ചതായി മുന്‍ ഡ്രൈവര്‍ അജിയും മേക്കപ്പ് മാന്‍ ജോഷിയും മൊഴി നല്‍കിയിരുന്നു. എസ് സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 2019 മുതല്‍ 2021 വരെ ഒന്നര ലക്ഷം രൂപ മോന്‍സണ്‍ മാവുങ്കലും അദ്ദേഹത്തിന്റെ ജീവനക്കാരും അയച്ചതാണ്. ഇത് സംബന്ധിച്ച ബാങ്ക് ഇടപാടുകളുടെ രേഖയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മോന്‍സണ്‍ മാവുങ്കലിനായി ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ നടത്തിയ ഇടപെടലുകളിലും അതിലുള്ള സാമ്പത്തിക നേട്ടത്തിലുമായിരുന്നു നേരത്തെ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയത്. മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു സുരേന്ദ്രനും ഭാര്യയും. എസ് സുരേന്ദ്രനടക്കമുള്ളവരുടെ സൗഹൃദമടക്കം കാണിച്ചായിരുന്നു മോന്‍സന്‍ പലരില്‍ നിന്നും ലക്ഷങ്ങള്‍ കൈപ്പറ്റിയത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *