കോഴിക്കോട് : വംശഹത്യ നേരിടുന്ന മണിപ്പൂര്‍ ഗോത്രസമൂഹങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ‘തൂലിക തലക്കുളത്തൂരിന്റെ’ ആഭിമുഖ്യത്തില്‍ പറമ്പത്ത് ബസാറില്‍ പ്രതിഷേധകാവ്യസായാഹ്നം സംഘടിപ്പിച്ചു.
കാവ്യസായാഹ്നം കവിയും ഫോക്ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര ഉദ്ഘാടനം ചെയ്തു.
സമൂഹത്തിലെ നെറികേടുകള്‍ക്കെതിരെ തൂലിക കൊണ്ട് പോരാടുന്നവരാകണം കവികളെന്ന് ഗിരീഷ് ആമ്പ്ര ഉദ്ഘാടനവേളയില്‍ പറഞ്ഞു.
ഭൂമിയുടെ നേരവകാശികളായ ഗോത്രജനതയെ അവരുടെ മണ്ണില്‍ നിന്നും ആട്ടിപ്പായിക്കുന്നതും കൊന്നൊടുക്കുന്നതുമായ ക്രൂരതക്ക് കാലം മാപ്പ് കൊടുക്കില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ നല്‍കാത്ത ഭരണകൂടങ്ങള്‍ നോക്കുകുത്തികളാ ണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ തൂലിക തലക്കുളത്തൂര്‍ പ്രസിഡണ്ടും കവിയുമായ റഹീം പുഴയോരത്ത് അധ്യക്ഷത വഹിച്ചു. സുരേഷ് പാറപ്രം, ബിജു ടി.ആര്‍ പുത്തഞ്ചേരി, വിജു വി. രാഘവ്, ജോബി മാത്യു, ബിന്ദു ബാബു, ബിനേഷ് ചേമഞ്ചേരി, രാജീവ് ചേമഞ്ചേരി, റഹീം പുഴയോരത്ത്, സുധീഷ് നടുത്തുരുത്തി എന്നിവര്‍ പ്രതിഷേധകവിതകള്‍ അവതരിപ്പിച്ചു. യുവകവിയും തൂലിക തലക്കുളത്തൂര്‍ സെക്രട്ടറിയുമായ വിജു വി. രാഘവ് സ്വാഗതവും ജോ :സെക്രട്ടറി സുധീഷ് നടുത്തുരുത്തി നന്ദിയും പറഞ്ഞു.