പൊന്നാനി: കലുഷിതമായ രാഷ്ട്രീയ സാമൂഹിക പശ്ചാതലത്തില്‍ പുതിയ സാധ്യതകളെ തേടിയ വിമോചനത്തിലേക്കുള്ള പാലായനമാണ് ഹിജ്‌റയെന്നും ആധുനിക കാലത്തും രാജ്യമനുഭവിക്കുന്ന പ്രതിസന്ധികളില്‍ നിന്ന് വിമോചനം സാധ്യമാക്കാന്‍ ഹിജ്‌റയെ കുറിച്ചുള്ള സ്മരണകള്‍ സമൂഹത്തെ പ്രചോദിപ്പിക്കുമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് പറഞ്ഞു.
സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ‘മുഹര്‍റം: വിമോചനത്തിലേക്കുള്ള പാലായനങ്ങള്‍’ എന്ന തലക്കെട്ടില്‍ പൊന്നാനിയില്‍ ഇസ്ലാമിക സദസ്സ് സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് പരിപാടി ഉദ്ഘാടനം ചെയ്തു. സോളാരിറ്റി ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ അബ്ദുല്‍ ബാസിത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാബിക്ക് വെട്ടം സ്വാഗതമാശംസിച്ചു. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ ഫാറൂഖി സമാപനം നിര്‍വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ഏരിയ പ്രസിഡന്റ് ഉമൈമത്ത് ടീച്ചര്‍, ജി.ഐ.ഒ ഏരിയ പ്രസിഡന്റ് മുബഷിറ, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് മുര്‍ഷിദ് എന്നിവര്‍ പങ്കെടുത്തു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഫവാസ് .കെ നന്ദി പ്രകാശിപ്പിച്ചു.