പുതിയ തലമുറയിൽ വായനാ ശീലം വർധിപ്പിക്കണം എം.കെ.രാഘവൻ എം.പി

പുതിയ തലമുറയിൽ വായനാ ശീലം വർധിപ്പിക്കണം എം.കെ.രാഘവൻ എം.പി

കോഴിക്കോട്:വളർന്നു വരുന്ന തലമുറയിൽ വായന ശീലം വർധിപ്പിക്കാൻ സമുഹവും മുന്നിട്ടിറങ്ങണമെന്നും വായന മുടങ്ങിയാൽ സമൂഹവും നശിക്കുമെന്ന് എം.കെ. രാഘവൻ എം.പി പ്രസ്താവിച്ചു
പി.എൻ.പണിക്കർ പുതിയ തലമുറക്ക് എന്നും മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പി.എൻ. പണിക്കർ ഫൗണ്ടേഷൻ എർപ്പെടുത്തിയ എറ്റവും നല്ല രീതിയിൽ പ്രവർത്തനം നടത്തുന്ന വായനശാലക്കുള്ള പുരസ് കാരം കുണ്ടുപറമ്പ് യൂണിയൻ വായനശാലക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡി.സി സി പ്രസിഡണ്ട് അഡ്വ.കെ. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു.ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ.എം.രാജൻ പി.എൻ.പണിക്കർ അനുസ്മരണം നടത്തി.പ്രതിപക്ഷ നേതാവ് കെ.സി ശോഭിത,മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ ടി.സുരേഷ് ബാബു,എം.പി.രാമകൃഷ്ണൻ,ജോ.സെക്രട്ടറി ശ്രീജ സുരേഷ്,ഇ. അനേഷ് കുമാർ,വായനശാലസെക്രട്ടറി ടി.പ്രകാശൻ,എം.സി. കൃഷ്ണൻ,സത്യൻ കടിയങ്ങാട്,സംസാരിച്ചു. പുരസ്‌കാരം വായനശാല പ്രസിഡണ്ട് എം.സി.സുദേശ് കുമാർ എറ്റുവാങ്ങി.പ്രശസ്തി പത്രം സെക്രട്ടറി ടി.പ്രകാശൻ എറ്റുവാങ്ങി. ഫോട്ടോ ഗ്രാഫി രംഗത്ത് അര നൂറ്റാണ്ട് കാലം പൂർത്തിയാക്കിയ ഇ. അനേഷ് കുമാറിനെ എം.കെ.രാഘവൻ എം.പി. പൊന്നാട അണിയിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *