മുക്കം : മുക്കം മുസ്ലിം ഓര്‍ഫനെജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വി.കെ.എച്ച്.എം.ഒ വിമന്‍സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ 2022-23 വര്‍ഷത്തെ മാഗസിനായ ‘ താളുകള്‍ കഥ പറയുമ്പോള്‍ ‘ എന്ന പുസ്തകത്തിന്റെ പ്രകാശനവും, ഉന്നത വിജയികളെ ആദരിക്കല്‍ ചടങ്ങും നടത്തി. കോളേജ് പ്രിന്‍സിപ്പാള്‍ ഇ. റംലത്ത് സ്വാഗതം പറഞ്ഞു. എം.എം.ഒ സെക്രട്ടറി അബ്ദുള്ള കോയ ഹാജി അധ്യക്ഷത വഹിച്ചു. പരിപാടി എം.എ. ഒ പ്രസിഡന്റ് കുഞ്ഞാലി ഹാജി ഉദ്ഘാടനം ചെയ്തു. തലശ്ശേരി ബ്രണ്ണന്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ അനിലേഷ് ടി.ടി മാഗസിന്‍ പ്രകാശനം ചെയ്തു. എം.എം.ഒ സെക്രട്ടറി മൂസ മാസ്റ്റര്‍ സ്വീകരിച്ചു. സ്റ്റുഡന്റസ് എഡിറ്റര്‍ ആര്യ .ടി മാഗസിന്റെ ഉള്ളടക്കങ്ങള്‍ വിശദീകരിച്ചു.
ബി.എ ഇംഗ്ലീഷില്‍ ഫുള്‍ എ പ്ലസ്സോട് കൂടി ഫാറൂഖ് കോളേജില്‍ ഉപരി പഠനത്തിന്‍ യോഗ്യത നേടിയ ഫാത്തിമ നസ്ലയെ അനിലേഷും കോമേഴ്സ് ഡിപ്പാര്‍ട്‌മെന്റില്‍ ഉന്നത വിജയം നേടി ഉപരി പഠനത്തില്‍ യോഗ്യത നേടിയ ബിജിന .ഒ യെ എം.എം.ഒ മെമ്പര്‍ ബീരാന്‍ ഹാജി കെ.ടി യും, ഹിസ്റ്ററി ഡിപ്പാര്‍ട്‌മെന്റില്‍ ഉന്നത വിജയം നേടി ഉപരി പഠനത്തിന്‍ യോഗ്യത നേടിയ അനഘ യൂ.ടി യെ എം.എം.ഒ വൈസ് പ്രസിഡന്റ് വി. അബ്ദുറഹിമാനും, കോളേജ് പഠനത്തിന് വേണ്ടി വാങ്ങിയ മുഴുവന്‍ ടെക്സ്റ്റ് ബുക്കുകളും ഫ്രീയായി കോളേജിന് നല്‍കി മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയായ കൃഷ്ണയെ എം.എം.ഒ ട്രഷറര്‍ വി. മോയി ഹാജിയും മൊമെന്റോ നല്‍കി ആദരിച്ചു.
എം.എം.ഒ അക്കാദമിക് ഡയറക്ടര്‍ അബ്ദു മാസ്റ്റര്‍, മുഹമ്മദ് കോയ ഹുദവി (ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ എം.എം.ഒ ), മൊയ്നുദ്ധീന്‍ മാസ്റ്റര്‍ (എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ), സലീം മാസ്റ്റര്‍ (ഹെഡ്മിസ്റ്റര്‍ എം.കെ.എച്ച്.എം എച്ച്.എസ്.എസ് ), നിസാര്‍ മാസ്റ്റര്‍ (എല്‍ പി സ്‌കൂള്‍ എച്ച് എം ), ഉമ്മര്‍ കെ (പി ടി എ പ്രസിഡന്റ്), അശൂറ ബാനു (ഇംഗ്ലീഷ് ഡിപ്പാര്‍ട്‌മെന്റ് എച്ച് ഒ ഡി ),സജ്ന (സ്റ്റാഫ് സെക്രട്ടറി ), ബിജിന (കോമേഴ്സ് ഡിപ്പാര്‍ട്‌മെന്റ് എച്ച് ഒ ഡി ) ,അമീന്‍ ( ഹിസ്റ്ററി ഡിപ്പാര്‍ട്‌മെന്റ് എച്ച് ഒ ഡി )എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സ്റ്റാഫ് എഡിറ്റര്‍ സീന നസീര്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് അനിലേഷിന്റെ നേതൃത്വത്തില്‍ ‘ A MULTI HOODED SNAKE ‘ എന്ന വിഷയത്തില്‍ ക്ലാസ്സ് സംഘടിപ്പിച്ചു.