കേരള ബാങ്കിന്റെ അവഗണനക്കെതിരെ ധര്‍ണ്ണ

കേരള ബാങ്കിന്റെ അവഗണനക്കെതിരെ ധര്‍ണ്ണ

തലശ്ശേരി : പ്രാഥമിക സഹകരണ സംഘങ്ങളോട് കേരള ബാങ്ക് പുലര്‍ത്തുന്ന അവഗണനക്കെതിരെയും, പ്രൈമറി സംഘം ജീവനക്കാര്‍ക്ക് ജില്ലാ ബാങ്കുകളില്‍ നല്‍കിയിരുന്ന 50 % തൊഴില്‍ സംവരണം പുനസ്ഥാപിക്കുവാനും, തൊഴില്‍ സഹകരണ പരിധിയില്‍ എല്ലാ പ്രാഥമിക സംഘങ്ങളെയും ഉള്‍പ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി കേരളാ ബാങ്കിന് മുന്നില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.സാജു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് മനോജ് അണിയാരത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.സി ഗണേശ് ബാബു, വി.പി.രാജന്‍, കെ. ദാസന്‍, അജയ് ബാബു. പി പി. രഞ്ജിത്ത്, മോഹനന്‍.പി.വി, ഷാജിഷ് വി.പി.എം, അജേഷ്.കെ, അനിത, മജ്ജുള്ള എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *