ഇന്ത്യ 181 ന് ഓൾ ഔട്ട്; വിജയ സാധ്യതയുമായി വെസ്റ്റ് ഇൻഡീസ്

ഇന്ത്യ 181 ന് ഓൾ ഔട്ട്; വിജയ സാധ്യതയുമായി വെസ്റ്റ് ഇൻഡീസ്

ഏകദിന മത്സരത്തിൽ ഇന്ത്യയെ 181 റൺസിൽ തളച്ച് വെസ്റ്റ് ഇൻഡീസ്. 40.5 ഓവറിൽ 181 റൺസെടുത്ത് ഇന്ത്യ ഓൾ ഔട്ട് ആയി. മറുപടി ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസിന് തകർപ്പൻ തുടക്കമാണ്. 9 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിൻഡീസ് 54 റൺസെടുത്തിട്ടുണ്ട്.

മലയാളി താരം സഞ്ജു സാംസൺ ഇന്ന് മത്സരത്തിന് ഇറങ്ങിയിരുന്നുവെങ്കിലും 19 പന്തിൽ 9 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഇന്ത്യൻ നിരയിൽ തിളങ്ങിയത് ഇഷാൻ കിഷനും (55). ശുഭ്മൻ ​ഗില്ലും (34) ആണ്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും ചേർന്ന് നൽകിയത്. രോഹിത് ശർമയും വിരാട് കോലിയും കളിക്കിറങ്ങിയില്ല. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധശതകം നേടാൻ കിഷന് സാധിച്ചു. ക്രീസിൽ മൂന്നാമായാണ് സഞ്ജു സാംസൺ ക്രീസിലെത്തിയത്.

വെസ്റ്റിൻഡീസിനായി ഓപ്പണർമാരായ ബ്രണ്ടൻ കിങും(15) കൈൽ മെയേഴ്സും(36) മികച്ച തുടക്കം നൽകിയെങ്കിലും ഒമ്പതാം ഓവറിൽ മെയേഴ്സ് പുറത്തായി.

Share

Leave a Reply

Your email address will not be published. Required fields are marked *