വെയര്‍മാറ്റ്, ടോപാക്ക്, ഓട്ടോ റോബോട്ട് എക്സ്പോ കോയമ്പത്തൂരില്‍

വെയര്‍മാറ്റ്, ടോപാക്ക്, ഓട്ടോ റോബോട്ട് എക്സ്പോ കോയമ്പത്തൂരില്‍

മിഡാസ് ടച്ച് ഇവന്റസും ട്രേഡ് ഫെയേഴ്‌സ് എല്‍.എല്‍.പി ചെന്നൈയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മെറ്റീരിയല്‍ ഹാന്‍ഡ്‌ലിംഗ്, വെയര്‍ഹൗസിംഗ്, സ്റ്റോറേജ്, ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍, പാക്കേജിംഗ്, ഓട്ടോമേഷന്‍, റോബോട്ടിക്‌സ് ഇന്‍ഡസ്ട്രികള്‍ എന്നിവയുടെ ത്രിദിന ബി2ബി എക്‌സ്‌പോ ആഗസ്റ്റ് നാല് മുതല്‍ ആറ് വരെ കോയമ്പത്തൂരിലെ കോഡിസിയ ട്രേഡ് ഫെയര്‍ കോംപ്ലക്‌സിലെ ഹാള്‍-ബിയില്‍ നടക്കും. 150 ലധികം കമ്പനികള്‍ പങ്കെടുക്കുന്ന എക്സ്പോയില്‍ 10,000 ബിസിനസുകാരെയും 15 കോടി ട്രാന്‍സാക്ഷനുകളും പ്രതീക്ഷിക്കുന്നു. മെഷീന്‍ ലൈവ് ഡെമോകള്‍, പുതിയ ഉല്‍പന്നങ്ങളെയും പുതിയ ട്രെന്‍ഡുകളെ പറ്റിയുമുള്ള വിവരങ്ങള്‍, ബിസിനസ് വിപുലീകരണ ചര്‍ച്ചകള്‍, നെറ്റ്‌വര്‍ക്ക് ബില്‍ഡിങ് എന്നിവ എക്സ്പോയുടെ ഭാഗമായിരിക്കും.

എക്‌സൈഡ്, നില്‍കമല്‍, ക്രാഫ്റ്റ്‌സ്മാന്‍ ഓട്ടോമേഷന്‍, ലീപ് ഇന്ത്യ, ഭാരത് സ്റ്റീല്‍, മെറ്റ്ഫ്രാ, ഒ.ജെ.ഐ പാക്കിംഗ്, മൈക്രോടെക്‌സ്, ടി.വി.എസ് മൊബിലിറ്റി, മെറ്റ്‌സോ, ശ്രീറാം ഫോര്‍ക്ക്‌ലിഫ്റ്റ്‌സ്, എസ്.എഫ്.എസ് എക്വിപ്മെന്റ്സ്, സാംപാക്ക്, സ്‌പെക്ട്ര പ്ലാസ്റ്റ്, സുപ്രീം ഇന്‍ഡസ്ട്രീസ്, ബേക്കേര്‍ട്, മാമിസ്‌കോ, ടെക്നൊകാര്‍ട്ട് ഓണ്‍ലൈന്‍, ലിഫ്റ്റ് ടെക്ക് എഞ്ചിനിയേര്‍സ്, സ്റ്റെമാറ്റിക് എക്വിപ്മെന്റ്സ്, സെന്‍ട്ര ഓട്ടോപാക്ക്, സ്വസ്തിക് ഓട്ടോമേഷന്‍ എന്നിവയാണ് എക്സ്പോയില്‍ പങ്കെടുക്കുന്ന ആഗോള കമ്പനികളില്‍ ചിലത്.

മെറ്റീരിയല്‍ ഹാന്‍ഡ്ലിങ്, വെയര്‍ഹൗസിംഗ്, പാക്കേജിംഗ്, ഓട്ടോമേഷന്‍, റോബോട്ടിക്സ് വ്യവസായങ്ങള്‍ എന്നിവയുടെ ഏറ്റവും പുതിയ ട്രെന്‍ഡുകളെക്കുറിച്ച് അറിയാനും പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉറവിടമാക്കാനുമുള്ള മികച്ച മാര്‍ഗമാണ് എക്‌സ്‌പോ.

ആഗോള മെറ്റീരിയല്‍ ഹാന്‍ഡ്‌ലിംഗ് മാര്‍ക്കറ്റ് 2027 ഓടെ 138.2 ബില്യണ്‍ ഡോളറിലെത്തുമെന്നും, 2027 ഓടെ ആഗോള വെയര്‍ഹൗസിംഗ് മാര്‍ക്കറ്റ് 279.4 ബില്യണ്‍ ഡോളറിലെത്തുമെന്നും, ആഗോള പാക്കേജിംഗ് വിപണി 2027 ഓടെ 1.1 ട്രില്യണ്‍ ഡോളറിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. ഈ വളര്‍ച്ച മുതലെടുക്കാന്‍ ഓട്ടോറോബോട്ട് എക്‌സ്‌പോ ഒരു മികച്ച അവസരമാണ്. ഇന്ത്യയിലെ പ്രധാന ഉല്‍പ്പാദന കേന്ദ്രമായ കോയമ്പത്തൂരിലാണ് എക്‌സ്‌പോ നടക്കുന്നത്. എക്‌സ്‌പോയെ നിരവധി വ്യവസായ അസോസിയേഷനുകളും പിന്തുണയ്ക്കുന്നുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *