ബൈക്കപകടത്തിൽ വിദ്യാര്‍ഥിനി മരിച്ച സംഭവം; പ്രതിക്ക് ലൈസൻസില്ലെന്ന് എംവിഡി

ബൈക്കപകടത്തിൽ വിദ്യാര്‍ഥിനി മരിച്ച സംഭവം; പ്രതിക്ക് ലൈസൻസില്ലെന്ന് എംവിഡി

കൊച്ചി: മൂവാറ്റുപുഴ നിര്‍മല കോളേജ് വിദ്യാര്‍ഥിനി നമിതയുടെ മരണത്തിന് ഇടയാക്കിയ ബൈക്ക് അപകടക്കേസിലെ പ്രതി ആന്‍സണ്‍ റോയിക്ക് ലൈസൻസില്ല. മോട്ടോർ വാഹന വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇയാൾക്ക് ലേണേഴ്സുമില്ല.

ഇയാൾ ഓടിച്ചിരുന്ന പള്‍സര്‍ എന്‍.എസ്. 200 ബൈക്ക് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോദിച്ചു. ബൈക്കിൽ മോഡിഫിക്കേഷൻ നടത്തിയിട്ടുണ്ട്. സൈലന്‍സര്‍ ഘടിപ്പിക്കാത്ത നിലയിലും വാഹനത്തിന്റെ രണ്ട് കണ്ണാടികളും ഊരിമാറ്റിയ നിലയിലുമായിരുന്നു.

കൂടാതെ ഇടിയുടെ ആഘാതത്തില്‍ ബ്രേക്കുകള്‍ രണ്ടും ജാം ആവുകയും വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലുമാണ്. മീറ്റര്‍ ബോര്‍ഡുകള്‍ അടക്കം മുന്‍ഭാഗവും തകർന്നിട്ടുണ്ട്. ക്രാഷ് ഗാർഡ്‌ ഘടിപ്പിക്കാത്തതും ഇടിയുടെ ആഘാതം വര്‍ധിപ്പിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *