തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രമല്ല പിഞ്ച് കുഞ്ഞുങ്ങൾക്ക് പോലും കേരളത്തിൽ സുരക്ഷിത്വമില്ലെന്ന സ്ഥിതി ഗൗരവതരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആലുവയിൽ ബാലിക കൊല്ലപ്പെട്ട സംഭവത്തിൻ പോലീസിൻ്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി. പ്രതിയെ കുറിച്ച് സൂചന കിട്ടുകയും സിസിടിവി ക്യാമറയിൽ കുട്ടിയെ കൊണ്ട് പോകുന്ന ദൃശ്യങ്ങൾ സഹിതം കിട്ടിയിട്ടും അന്വേഷണത്തിലെ മെല്ലപ്പോക്ക് നഷ്ടമാക്കിയത് വിലപ്പെട്ട ജീവനാണ്. ഇതിന് പോലീസും സർക്കാരും ഉത്തരം പറയണമെന്നും വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും അദ്ദേഹമാവശ്യപ്പെട്ടു
മികച്ച പോലീസെന്ന് പേര് കേട്ട കേരള പോലീസിനെ രാഷ്ട്രീയമായി വന്ധീകരിച്ചിരിക്കുകയാണ്. ലഹരി വരുത്തിവെച്ച വിനയിൽ നഷ്ടമായത് വിലപ്പെട്ട ജീവനാണ്. മയക്ക് മരുന്നുമാഫിയകൾക്ക് യഥേഷ്ടം വിഹരിക്കാൻ അവസരം നൽകിയിരിക്കുന്ന സർക്കാർ പുതിയ മദ്യനയത്തിലൂടെ കേരളത്തിലാകെ മദ്യമൊഴുക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറയുന്നു.
ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് എല്ലാ പേർക്കും ബോധ്യമായി.അവസാനം പാർട്ടി സെക്രട്ടറിക്ക് തന്നെ തുറന്ന് സമ്മതിക്കേണ്ടി വന്നു. ഒരു കാര്യം കൂടി അദ്ദേഹം തുറന്ന് പറയണമായിരുന്നു. മയക്ക് മരുന്നു മാഫിയ – ക്വട്ടേഷൻ സംഘങ്ങൾ കേരളമാകെ കൈയ്യടക്കിയതെന്ന് കൂടി പറയണമായിരുന്നു. ഇതിന് തെളിവാണ് ആലുവയിൽ കൊല്ലപ്പെട്ട പൊന്നുമോളെന്ന് ചെന്നിത്തല പറഞ്ഞു.