വടകര: ജനിച്ചു വളര്‍ന്ന നാടിനേയും നാട്ടുകാരെയും വിസ്മരിക്കാതെ നല്ല കാലത്ത് നാടിന് നന്മകള്‍ നല്‍കുകയും വികസനത്തിന് കാവലാളായി മാറിയവരാണ് പ്രവാസികളെന്ന് കെ.കെ. രമ എം.എല്‍.എ. ജീവിത വളര്‍ച്ചയുടെ ഓരോ സന്ദര്‍ഭത്തിലും അദ്ധ്വാനത്തിന്റെ പൂര്‍ണഫലം വിദേശ സമ്പത്തായി നമ്മുടെ രാജ്യത്തിനു സമര്‍പ്പിച്ച പ്രവാസി സമൂഹത്തിന്റെ സമര്‍പ്പണ മനോഭാവമാണ് കേരളത്തില്‍ ഇന്നു കാണുന്ന പുരോഗതിയുടെ അടിത്തറയെന്നും രമ എം.എല്‍.എ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ആവശ്യങ്ങള്‍ കാലതാമസം കൂടാതെ നടപ്പിലാക്കേണ്ട ബാധ്യത സര്‍ക്കാര്‍ നീതിപൂര്‍വ്വം നടപ്പിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ കോഴിക്കോട് ജില്ലാ രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
വടകര കോപ്പററ്റീവ് അര്‍ബണ്‍ ബാങ്ക് ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ ജില്ലാ അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ കെ.എന്‍.എ അമീര്‍ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി. സജീവ് കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി. അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഖത്തര്‍ പ്രവാസികളായ കെ.വി. ബഷീര്‍, പി.ഹാരീസ് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. എസ്.എസ്.എല്‍.സി
പ്ലസ്ടു ഉന്നത വിജയികളെയും അനുമോദിച്ചു. നിരാലംബരായവര്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു. കെ.എന്‍.എ. അമീര്‍ പ്രസിഡണ്ടായി ജില്ലാ കമ്മിറ്റി രൂപീകരിച്ചു.