തമിഴ്നാട്ടില്‍ പടക്ക ഗോഡൗണില്‍ വന്‍ സ്‌ഫോടനം; ഒന്‍പത് പേര്‍ മരിച്ചു

തമിഴ്നാട്ടില്‍ പടക്ക ഗോഡൗണില്‍ വന്‍ സ്‌ഫോടനം; ഒന്‍പത് പേര്‍ മരിച്ചു

പതിനഞ്ചോളം പേര്‍ക്ക് പരുക്ക്

ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ പടക്ക സംഭരണ ഗോഡൗണിലുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. പഴയപ്പേട്ടയില്‍ ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ഗോഡൗണ്‍ ഉടമയും കുടുംബവും പരിസരത്തുള്ള കടകളിലും മറ്റും ജോലി ചെയ്തിരുന്നവരുമാണ് മരിച്ചത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ അഞ്ചുപേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം.
അപകടസ്ഥലത്തെത്തിയ പോലീസും അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനും സംഭവസ്ഥലത്തുനിന്നുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാനുമുള്ള ശ്രമങ്ങള്‍ തുടരുന്നു. നഗരത്തില്‍ നിന്ന് ഒഴിഞ്ഞു മറിയ സ്ഥലത്താണ് ഗോഡൗണ്‍ ഉള്ളത്.

ഗോഡൗണ്‍ ഉടമസ്ഥന്‍ രവി, ഭാര്യ ജയശ്രീ, ഇവരുടെ മക്കളായ ഋതിക, ഋതിഷ് എന്നിവരാണ് മരിച്ചത്. ഇവരെക്കൂടാതെ, ഗോഡൗണിന് അടുത്തുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന രാജേശ്വരി, ഇബ്രാഹിം, ഇംറാന്‍, സരസു, ജെയിംസ് എന്നിവരാണ് മരിച്ചവര്‍. പരുക്കേറ്റവരില്‍ കൂടുതലും പരിസരവാസികളാണ്. പരുക്കേറ്റവരെ കൃഷ്ണഗിരി ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചതായി അധികൃതര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *