ട്വിറ്റര്‍ ആപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ്, ഐഒഎസ് അപ്‌ഡേറ്റ് അവതരിപ്പിച്ചു. പുതിയ ലോഗോയും പേരും ഉൾപ്പെടുത്തിയാണ് പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പിന്റെ പേര് X എന്നാക്കി മാറ്റിയിട്ടുണ്ട്. ഒപ്പം പുതിയ ലോഗോയും നൽകി. അതേസമയം ഐഒഎസ് ആപ്പിൽ ലോഗോ മാത്രമേ മാറിയിട്ടുള്ളൂ. പേര് ട്വിറ്റർ എന്ന് തന്നെയാണ്.
ഇതോടെ പഴയ ട്വിറ്റര്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഓര്‍മയാവുകയാണ്. മുമ്പ് ട്വിറ്റര്‍ ലോഗോ ഉണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം പുതിയ ലോഗോ സ്ഥാപിച്ചു.
ജൂലായ് 23 നാണ് ട്വിറ്റര്‍ റീബ്രാന്റ് ചെയ്യുകയാണെന്ന് കമ്പനി ഉടമ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച തന്നെ ട്വിറ്ററിന്റെ വെബ്‌സൈറ്റിലെ ലോഗോകള്‍ മാറ്റുകയും x.com എന്ന യുആര്‍എല്‍ സൈറ്റുമായി ബന്ധിപ്പിക്കുകയും ചെയ്തു. ഇതോടൊപ്പം ട്വിറ്ററിന്റെ മറ്റ് സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലെ ലോഗോകളും മാറ്റി.