അരൂര്‍: കര്‍ഷക തൊഴിലാളി യൂനിയന്‍ അരൂര്‍ മേഖലാ സമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ജില്ലാ സെക്രട്ടറി കെ.കെ ദിനേശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം. ധനേഷ് അധ്യക്ഷത വഹിച്ചു. കെ.പി അശോകന്‍ രക്തസാക്ഷി പ്രമേയവും സുമ സി.കെ. അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജിയേഷ് കണ്ടോത്ത്, പ്രസന്ന, എന്‍.ടി. ഷാജു മലയാടപ്പൊയില്‍ എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയെയും അശോകന്‍ മാസ്റ്റര്‍, ഷനീഷ് മാസ്റ്റര്‍, എം.എം. ഗീത എന്നിവരടങ്ങിയ മിനുറ്റ്‌സ് കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. മേഖലാ സെക്രട്ടറി ഒ. രമേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലോക്കല്‍ സെക്രട്ടറി കെ.പി ബാലന്‍ അഭിവാദ്യം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ സി.പി നിധീഷ് സ്വാഗതം പറഞ്ഞു.