തിരുവനന്തപുരം: ആറ്റിങ്ങലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിന് തീപിടിച്ചു. ഇന്ന് രാവിലെ ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. ചെമ്പകമംഗലത്ത് എത്തിയപ്പോഴാണ് ബസ്സിന് തീപിടിച്ചത്. ചെമ്പകമംഗലം ജംഗ്ഷനില്‍ എത്തിയപ്പോള്‍ ബസിന്റെ മുന്‍ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ഉടനെ തന്നെ ബസ് നിര്‍ത്തി പുറത്തിറങ്ങി. അപകടം മനസിലാക്കി യാത്രക്കാരെ എല്ലാവരേയും പുറത്തിറക്കുകയായിരുന്നു. ബസ് റോഡരികിലേക്ക് മാറ്റി നിര്‍ത്തിയപ്പോഴാണ് തീ പടര്‍ന്ന് പിടിച്ചത്. ഓര്‍ഡിനറി ബസിനാണ് തീ പിടിച്ചത്.
രാവിലെ ആയതിനാല്‍ ബസില്‍ നിറയെ യാത്രക്കാരുമുണ്ടായിരുന്നു. ഡ്രൈവര്‍ വാഹനം നിര്‍ത്തി ബോണറ്റ് തുറക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരാണ് പുക ഉയരുന്ന വിവരം ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ ഡ്രൈവര്‍ യാത്രക്കാരെ എല്ലാം പുറത്തിറക്കി. യാത്രക്കാരെല്ലാം പുറത്തിറങ്ങിയതിന് പിന്നാലെ ബസിന് തീ പിടിക്കുകയും വാഹനം പൂര്‍ണമായും കത്തി നശിക്കുകയുമായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ ആറ്റിങ്ങലില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്. നാട്ടുകാരുടെ സഹായം ഉണ്ടായിരുന്നില്ലെങ്കില്‍ വലിയ അപകടം സംഭവിച്ചേനെ എന്ന് ഡ്രൈവര്‍ പറഞ്ഞു. ബസിന്റെ സീറ്റുകളുള്‍ ഉള്‍പ്പെടെ ഉള്‍വശം പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
#KSRTC bus caught fire in #trivandrum,#Kerala #bus #fire #ViralVideos pic.twitter.com/zo2GOECuZS
— Harish Deshmukh (@DeshmukhHarish9) July 29, 2023