സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

കരുവിശ്ശേരി സംഗമം റസിഡന്‍സ് അസോസിയേഷന്റെയും KMCT മെഡിക്കല്‍ കോളേജ് മണാശേരിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപിന്റെ ഉദ്ഘാടനം ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.ദിവാകരന്‍ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ കെ.റീജ, KMCT പി.ആര്‍.ഒ ആശ്യതി.വി.സി എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു. തൈറോയിഡ്, ഡയബറ്റോളജി എന്നീ വിഷയങ്ങളെ കുറിച്ച് ഡോ. ഫര്‍ഹാന്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. സംഗമം പ്രസിഡന്റ് പി. ഷാജു അദ്ധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി എം.കെ ശ്യാം പ്രസാദ് സ്വാഗതവും ട്രഷറര്‍ K.P. ധനിഷ് നന്ദിയും രേഖപ്പെടുത്തി. ഇ.എന്‍.ടി, ജനറല്‍ മെഡിസില്‍ ‘ശിശുരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ചര്‍മ്മ രോഗ വിഭാഗം, പള്‍മോണോളജി വിഭാഗം, നേത്ര രോഗ വിഭാഗം തുടങ്ങിയ വിഭാഗങ്ങളുടെ പരിശോധന ക്യാംപില്‍ ഒരുക്കിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *