സ്‌നേഹം എന്ന വികാരത്തെക്കുറിച്ച് കുമാരനാശാന് വളരെ വിശാലമായ കാഴ്ചപ്പാടാണ് ഉള്ളത്. സ്‌നേഹമാണഖിലസാരമൂഴിയില്‍ സ്‌നേഹ സാരമിഹ സത്യമേകാം. ഇംഗ്ലീഷ് സാഹിത്യ ലോകത്തെ അപൂര്‍വ്വ പ്രതിഭയായ ഷേക്‌സ്പിയര്‍ പറഞ്ഞതിങ്ങനെയാണ് യഥാര്‍ത്ഥ പ്രണയം സ്ഥിരമാണ്. കാല ദേശങ്ങള്‍ക്കനുസരിച്ച് അത് മാറുകയില്ല. കാലത്തിന്റെ പരിണാമങ്ങള്‍ ശരീര സൗന്ദര്യത്തില്‍ മാറ്റങ്ങള്‍ വരുത്തിയേക്കാം. എന്നാല്‍ ബാഹ്യ സൗന്ദര്യത്തില്‍ അനുസ്യൂതമായി നടക്കുന്ന പരിണാമങ്ങള്‍ക്കിടയിലും യഥാര്‍ത്ഥ പ്രണയത്തിന്റെ തീവ്രത ത്രസിച്ച് നില്‍ക്കുമെന്ന് ഷേക്‌സ്പിസ്പിയര്‍ പറയുന്നു. തന്റെ പതിയുടെ ദാരുണമായ മരണത്തില്‍ ദുഃഖം താങ്ങാനാകാതെ വികാരപരവശയായി മണ്ഡോദരി രാവണന്റെ ചലനമറ്റ ശരീരത്തില്‍ വീണ് അലമുറയിടുമ്പോള്‍ നിശ്ചലമായ ശരീരം കണ്ടിട്ടും അദ്ദേഹം ഉറങ്ങുകയാണെന്ന് കരുതുവാനാണ് അവള്‍ ആഗ്രഹിക്കുന്നത്. രാവണന്റെ സുന്ദരമായ കാലുകള്‍ പിടിച്ച് തന്റെ മുഖത്തോടടുപ്പിച്ച് തന്നോട് സന്തോഷത്തോട് കൂടി എന്തെങ്കിലും മിണ്ടണമെന്നവള്‍ അപേക്ഷിക്കുന്നു.
പ്രിയതമന്റെ വേര്‍പാടില്‍ സ്ഥലകാലമ്പോധം നഷ്ടപ്പെട്ട് വൃളാവിവശയായി കണ്ണുനീരില്‍ കുതിര്‍ന്ന ശോകസാന്ദ്രമായ നിമിഷങ്ങള്‍ ഏതൊരു ഹൃദയത്തേയും ആര്‍ദ്രമാക്കുന്നതാണ്. രാവണന്‍ പുലര്‍ത്തിയ സ്‌നേഹവും പ്രണയവുമാണ് മണ്ഡോദരി തന്റെ വാക്കുകളിലൂടെ വീണ്ടും വീണ്ടും പ്രകടിപ്പിക്കുന്നത്. പ്രശസ്ത മനശ്ശാസ്ത്രജ്ഞന്‍ ഡോ.സി.കെ.അനില്‍ കുമാറിന്റെ ഏറ്റവും പുതിയ പുസ്തകമായ സ്‌നേഹത്തിന്റെ മന:ശ്ശാസ്ത്രം എന്ന പുസ്തകത്തിന്റെ ഒന്നാം അദ്ധ്യായത്തിലെ ഏതാനും വരികളാണ് ഇവിടെ ഉദ്ധരിച്ചത്. സ്‌നേഹം സദര്‍ഭവശാല്‍ വന്നുഭവിക്കുന്ന ഒരാഹ്‌ളാളാദാനുഭൂതി മാത്രമല്ല എന്നും സ്‌നേഹം ഒരു കലാവിദ്യയാണെന്നും ഡോക്ടര്‍ അവകാശപ്പെടുന്നു. സ്‌നേഹിക്കാന്‍ പറ്റിയ വ്യക്തിയെ കണ്ടെത്തുക സ്‌നേഹിക്കപ്പെടുക എന്നതിന്റെ സുഖം അനുഭവിക്കുക എന്ന തൊക്കെ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണെന്നും ഡോക്ടര്‍ അവകാശപ്പെടുന്നു. എങ്ങിനെയാണ് മറ്റുളളവരില്‍ നിന്ന് സ്‌നേഹം പിടിച്ച് പറ്റാം എന്നതിലാണ് എല്ലാവര്‍ക്കു ശ്രദ്ധ എന്നു കൂടി അവര്‍ പറയുന്നു.
എങ്ങിനെ സ്‌നേഹിക്കപ്പെടണം എങ്ങിനെ സ്‌നേഹിക്കണം എന്നത് പരിശീലിക്കേണ്ട ഒരു കലയാണെന്നും അവര്‍ അവകാശപ്പെടുന്നു. തന്റെ ഇച്ഛക്ക് വിരുദ്ധമായി ജനിക്കുകയും ഇച്ഛക്ക് വിരുദ്ധമായി മരിക്കുകയും ചെയ്യേണ്ടിവരുന്ന ദുരന്തം മനസ്സിലാക്കുന്ന മനുഷ്യന്‍ തന്റെ ഏകാന്തതയില്‍ നിന്നും അന്യവല്‍ക്കരണത്തില്‍ നിന്നും മോചിതനാകാന്‍ നടത്തുന്ന പരിശ്രമങ്ങളാണ് അവര്‍ രൂപം കൊടുക്കുന്ന സ്‌നേഹ ബന്ധങ്ങള്‍. എന്നും ആ സ്‌നേഹത്തിലൂടെ അവന്‍ പുറം ലോകവുമായി ഐക്യപ്പെടുന്നു എന്ന സിദ്ധാന്തത്തെ ഡോക്ടര്‍ മുന്നോട്ട് വെക്കുന്നു.
കാല്‍പനികതയും പ്രായോഗികതയും രസതന്ത്രവും മനശ്ശാസ്ത്ര സാമൂഹ്യ ശാസ്ത്ര വീക്ഷണത്തില്‍ ഗഹനമായി അപഗ്രഥിക്കുന്നു. ഡോ. അനില്‍കുമാര്‍ വര്‍ഷങ്ങളായി പഠന ഗവേഷണം നടത്തിയ സ്‌നേഹത്തിന്റെ മനശ്ശാസ്ത്രം എന്ന പുസ്തകം സ്‌നേഹ ശൂന്യതയുടെ സ്‌നേഹത്തിന്റെ പിന്നിലെ കാപട്യത്തെ നിഗൂഢതകളെ മനശ്ശാസ്ത്ര കോണിലൂടെ അനാവരണം ചെയ്യുന്നു.
മുപ്പത് ചാപ്റ്ററുള്ള ഈ പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തത് മലയാളത്തിലെ സാഹിത്യ കുലപതിയും ജ്ഞാന പീഠ ജേതാവുമായ ശ്രീ എം.ടി വാസുദേവന്‍ നായരാണ്. പുസ്തകം പ്രസിദ്ധീകരിക്കുന്നത് സെന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലിനിക്കല്‍ ഹിപ്‌നോസിസ് ആന്റ് സൈക്കോളജിക്കല്‍ റിസര്‍ച്ച് സെന്ററാണ്. എല്ലാ തരം സ്‌നേഹ ബന്ധങ്ങള്‍ക്കും തീവ്രത നഷ്ടമാകുന്നു എന്ന് വ്യാകുലപ്പെടുന്ന വര്‍ത്തമാന കാലത്തില്‍ ഈ പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് തന്നെ കരുതാം.
ബിന്ദു അരവിന്ദ്
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് & ട്രെയിനര്‍
ഫോണ്‍: 9947885211