സെമികണ്ടക്ടര്‍ ഫാക്ടറി; ടെക്‌നോളജി കമ്പനികള്‍ക്ക് 50% സാമ്പത്തിക പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി

സെമികണ്ടക്ടര്‍ ഫാക്ടറി; ടെക്‌നോളജി കമ്പനികള്‍ക്ക് 50% സാമ്പത്തിക പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി

ഗാന്ധിനഗര്‍: രാജ്യത്ത് സെമികണ്ടക്ടര്‍ ഫാക്ടറി ആരംഭിക്കുന്നതിന് 50 ശതമാനം സാമ്പത്തിക പിന്തുണ നല്‍കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിനഗറില്‍ നടക്കുന്ന ‘സെമികോണ്‍ ഇന്ത്യ 2023’ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് നിലവില്‍ നല്‍കി വന്നിരുന്ന പ്രോത്സാഹന തുകയില്‍ വര്‍ധനവ് വരുത്തിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

‘സെമികോണ്‍ ഇന്ത്യയുടെ ഭാഗമായി ഞങ്ങള്‍ സാമ്പത്തിക പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതുവഴി ഇന്ത്യയില്‍ സെമികണ്ടക്ടര്‍ നിര്‍മാണ ശാലകള്‍ ആരംഭിക്കുന്നതിന് സാങ്കേതിക വിദ്യാ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ 50 ശതമാനം സാമ്പത്തിക പിന്തുണ ലഭിക്കും’. മോദി പറഞ്ഞു.

ഇന്ത്യയിലെ 300 കോളേജുകളില്‍ സെമികണ്ടക്ടര്‍ രൂപകല്‍പനയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പരഞ്ഞു. ഇന്ത്യയിലെ സെമികണ്ടക്ടര്‍ രംഗത്തെ നിക്ഷേപ അവസരങ്ങള്‍ ലക്ഷ്യമിട്ടാണ് സോമികോണ്‍ ഇന്ത്യ കോണ്‍ഫറന്‍സ് നടക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *