സിം അഫ്രോ ടി10 ലീഗില്‍ തിളങ്ങി ശ്രീശാന്ത്; പാക് താരത്തിനെ പുറത്താക്കി

സിം അഫ്രോ ടി10 ലീഗില്‍ തിളങ്ങി ശ്രീശാന്ത്; പാക് താരത്തിനെ പുറത്താക്കി

ഹരാരെ: സിം അഫ്രോ ടി10 ലീഗില്‍ തിളങ്ങി മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഹരാരെ ഹരികെയ്ന്‍സ് ടീം താരമായ ശ്രീശാന്ത് ജൊഹാനസ്‌ബെര്‍ഗ് ബഫലോസ് ടീം ക്യാപ്റ്റന്‍ പാക്കിസ്ഥാന്‍ താരം മുഹമ്മദ് ഹഫീസിനെ പുറത്താക്കി.

അഞ്ച് പന്തുകളില്‍നിന്ന് ഏഴു റണ്‍സെടുത്ത ഹഫീസിനെ ശ്രീശാന്തിന്റെ പന്തില്‍ അഫ്ഗാന്‍ താരം മുഹമ്മദ് നബി ക്യാച്ചെടുത്തു മടക്കുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ ശ്രീശാന്ത് ഒരു ഓവര്‍ മാത്രം എറിഞ്ഞ് ആറ് റണ്‍സ് വഴങ്ങി.

എന്നാല്‍ മത്സരത്തില്‍ ശ്രീശാന്തിന്റെ ടീം പരാജയപ്പെട്ടു. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഹരാരെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സാണു നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ജൊഹാനസ്‌ബെര്‍ഗ് വിജയ ലക്ഷ്യത്തിലെത്തി.

കഴിഞ്ഞ ദിവസം ഡര്‍ബന്‍ ക്വാലാന്‍ഡേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നെങ്കിലും ശ്രീശാന്തിനു തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഈ മത്സരത്തില്‍ രണ്ട് ഓവറുകള്‍ താരം പന്തെറിഞ്ഞെങ്കിലും 22 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നും ലഭിച്ചില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *