ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ വിശാല സഖ്യമായ ‘ഇന്ത്യ’യുടെ മൂന്നാം യോഗം ആഗസ്റ്റ് 25-26 തീയതികളിൽ മുംബൈയിൽ വെച്ച് നടത്തും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുളള തന്ത്രങ്ങൾ മെനയാനാണ് യോഗം വിളിച്ചുചേർക്കുന്നത്.
ജൂലൈ 18ന് നടന്ന രണ്ടാം യോഗത്തിൽ അടുത്ത യോഗം നടക്കുക മുംബൈയിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. വിശാല സഖ്യത്തെ ‘I.N.D.I.A’ (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന് നാമകരണം ചെയ്തതും ഈ യോഗത്തിൽ വെച്ചായിരുന്നു.
അടുത്ത തിരഞ്ഞെടുപ്പ് ‘ഇന്ത്യ’യും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുളള ഏറ്റുമുട്ടലായിരിക്കുമെന്നും ബെംഗളൂരുവിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ പ്രധാനമന്ത്രി സ്ഥാനത്തിന് താൽപ്പര്യമിന്ന നിലപാടും കോൺഗ്രസ് ഈ യോഗത്തിൽ സ്വീകരിച്ചു. 26 പാർട്ടികളാണ് പ്രതിപക്ഷത്തിന്റെ വിശാല സഖ്യത്തിലുളളത്.