ബിഹാര്‍: ഡല്‍ഹി ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരും അനാഥരുമായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ബീഹാറിലെ താക്കൂര്‍ഗഞ്ചിലുള്ള എച്ച്.ആര്‍.ഡി.എഫ് പബ്ലിക് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എച്ച്.ആര്‍.ഡി.എഫ് ചെയര്‍മാന്‍ ഡോ. ഹുസൈന്‍ മടവൂര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. യു.ഹുസ്സൈന്‍ മുഹമ്മദ് ഖത്തര്‍ മുഖ്യാഥിതിയായിരുന്നു, ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ബൃഹത് പദ്ധതികളാണ് ബീഹാറില്‍ എച്ച്.ആര്‍.ഡി.എഫ് നടത്തി വരുന്നത്. ചടങ്ങില്‍ യു.ഹുസൈന്‍ മുഹമ്മദ്, എച്ച്.ആര്‍.ഡി.എഫ് ജന.സെക്രട്ടറി കെ.സിറാജുദ്ദീന്‍, മുഹമ്മദാലി എം.പി, ആസാദ് സലഫി, എച്ച്.ആര്‍.ഡി.എഫ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫിറോസ് കെ.പി, അധ്യാപകരായ ഫൈസല്‍ കോട്ട, അംജദ് അലി, നിഖില, ഷിഫാന ഷെറിന്‍, ഹാഫിസ് അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.