ന്യൂ മാഹി: റെയില്‍വേ മുതിര്‍ന്ന പൗരന്മാര്ക്കുള്ള യാത്ര ആനുകൂല്യം പുന:സ്ഥാപിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ന്യൂ മാഹി വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. കുറിച്ചിയില്‍ യങ്ങ് പയനീയേര്‍സ് ഹാളില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ജുന്‍ പവിത്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.കെ രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു.
പി.പി ചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, എ. പവിത്രന്‍ സംഘാടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പി.വി വിജയന്‍, എം.സി ദേവദാസ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.എം രഘുരാമന്‍ (പ്രസിഡണ്ട് ), കെ.കെ ബഷീര്‍ (വൈസ് പ്രസിഡന്റ്), വി.കെ രത്‌നാകരന്‍ (സെക്രട്ടറി), പി.പി ചന്ദ്രന്‍ (ജോയന്റ് സെക്രട്ടറി), കെ.പി പ്രഭാകരന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.