മുഹമ്മദ് റഫി അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിക്കും

മുഹമ്മദ് റഫി അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിക്കും

തലശ്ശേരി: മുഹമ്മദ് റഫി അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിക്കുന്നതായി റഫി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 30 ന് തലശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വൈകിട്ട് 6.30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ഡോ. മെഹ്റൂഫ് രാജ് മുഹമ്മദ് റഫിയെ അനുസ്മരിച്ച് സംസാരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ചെര്‍മാന്‍ കെ.സി അബ്ദുള്‍സലീം, സെക്രട്ടറി നാസര്‍ ലാമിര്‍, പ്രസിഡണ്ട് എ.കെ സക്കരിയ, ട്രഷറര്‍ അഫ്സല്‍ ബാബു, ശശി കല്ലിടുംബില്‍, നിയാസ് ആബൂട്ടി, കെ.മെഹബൂബ്, പാപ്പച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *