മണിപ്പൂര്‍: ആശങ്ക രേഖപ്പെടുത്തി

മണിപ്പൂര്‍: ആശങ്ക രേഖപ്പെടുത്തി

കോഴിക്കോട്: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ (എന്‍.സി.ഡി.സി) കോര്‍ കമ്മിറ്റി മണിപ്പൂരിലെ വംശീയ കലാപത്തില്‍ ആശങ്ക രേഖപ്പെടുത്തി. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടു.

നിലവില്‍ അവിടുത്തെ ജനങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും വളരെയധികം ദുരിതമനുഭവിക്കുന്നു. എന്‍.സി.ഡി.സി റീജണല്‍ അഡ്മിനിട്രേറ്റീവ് ഓഫീസര്‍ മുഹമ്മദ് റിസ്വാന്‍, അധ്യപകരായ സുധ മേനോന്‍, റീജ മോഹന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *