ഭയപ്പെടാന്‍ ഒരുങ്ങിക്കോളൂ ‘ദ എക്സോർസിസ്റ്റ് ബിലീവറി’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

ഭയപ്പെടാന്‍ ഒരുങ്ങിക്കോളൂ ‘ദ എക്സോർസിസ്റ്റ് ബിലീവറി’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

അമേരിക്കൻ സൂപ്പർനാച്ചുറൽ ഹൊറർ ത്രില്ലർ ‘ദ എക്സോർസിസ്റ്റ് ബിലീവറി’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ദ ‘എക്സോർസിസ്റ്റ്’ ഫ്രാഞ്ചൈസിയിലെ ആറാമത്തെ ചിത്രമാണിത്. ഡേവിഡ് ഗോർഡോൺ ഗ്രീൻ ആണ് ചിത്രത്തിന്റെ സംവിധാനം.

സുഹൃത്തുക്കളായ രണ്ടു പെൺകുട്ടികൾ കാണാതെ പോകുന്നതും തിരിച്ചിലിനൊടുവിൽ അവരെ തിരികെ കിട്ടുമ്പോൾ പ്രേതബാധുള്ള പോലെ ഭീതിയുളവാക്കുന്ന വിധത്തിൽ പെരുമാറുകയും ചെയ്യുന്നതും അവരെ ബാധയിൽ നിന്ന് രക്ഷിക്കാനായി മാതാപിതാക്കൾ നടത്തുന്ന പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം.

ലെസ്ലി ഒഡം, ആൻ ഡൗഡ്, ജെന്നിഫർ നെറ്റിൽസ്, ലിഡിയ ജെവെറ്റ്, ഒലിവിയ മാർകം എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മോർഗൻ ക്രീക്ക് എന്റർടൈൻമെന്റ്‌സ്, ബ്ലംഹൗസ് പ്രൊഡക്ഷൻ, റഫ് ഹൗസ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് നിർമാണം. ഒക്ടോബർ 13 ചിത്രം പ്രദർനത്തിനെത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *