ബിജെപിക്കാരുടെ കൊലവിളി; പി.ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു

ബിജെപിക്കാരുടെ കൊലവിളി; പി.ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു

കണ്ണൂര്‍: ബി.ജെ.പി. പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തിന് പിന്നാലെ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു.

നിലവില്‍ ഒരു ഗണ്‍മാനാണ് ജയരാജനൊപ്പമുള്ളത്. പരിപാടികളുടെ സ്വഭാവമനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ സുരക്ഷയും കഴിഞ്ഞദിവസം കൂട്ടിയിരുന്നു. ഷംസീറിന്റെ വിവാദ പ്രസംഗത്തെച്ചൊല്ലി പി.ജയരാജനും യുവമോര്‍ച്ചയും കഴിഞ്ഞദിവസം പോര്‍വിളി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *