തലശ്ശേരി: മണിപ്പൂര്‍ കത്തിയെരിയുമ്പോഴും, ജനക്കൂട്ടം സ്ത്രീകളെ തെരുവില്‍ വിവസ്ത്രരാക്കി അക്രമിക്കുമ്പോഴും പ്രതികരണമില്ലാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് അപമാനമാണെന്ന് എ.ഐ.സി.സി മെമ്പര്‍ വി.എ.നാരായണന്‍ ആരോപിച്ചു.
മഹിള കോണ്‍ഗ്രസ് കണ്‍വെന്‍ഷനും ധര്‍മ്മടം ബ്ലോക്ക് പ്രസിഡണ്ടായി ബീന വട്ടക്കണ്ടി ചുമതല ഏറ്റെടുക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പി.കെ. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡണ്ട് ശ്രീജ മഠത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.സി.മുഹമ്മദ് ഫൈസല്‍, കടമ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.പ്രേമവല്ലി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.വി.ജയരാജന്‍, പുതുക്കുടി ശ്രീധരന്‍, യു.കെ. ജലജ, പ്രസീത പ്രേമരാജന്‍, സനോജ് പലേരി, കുന്നുമ്മല്‍ ചന്ദ്രന്‍, പി.ടി സനല്‍കുമാര്‍, ടി.രജിത, പി.സോന എന്നിവര്‍ സംസാരിച്ചു.