മാഹി: മൂന്ന് കോടി രൂപ കനറാ ബേങ്കില്‍ നിന്നും വായ്പയെടുത്ത പുതുച്ചേരി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പാപ്‌സ് കോയുടെ മാഹി പള്ളിക്കടുത്ത ഓഫീസും, കെട്ടിടവും സ്ഥലവും ജപ്തി ചെയ്യുന്നു. പലിശയടക്കാത്തതിനെത്തുടര്‍ന്ന് കടം നാല് കോടിയായി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ഗോഡൗണും ഓഫീസും സീല്‍ ചെയ്യുകയും ജപ്തി നോട്ടീസ് പതിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലേക്കായി കോടതി കമ്മീഷനേയും നിയമിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷമായി പാപ്‌സ്‌കോയിലെ ജീവനക്കാര്‍ക്ക് ശമ്പളമില്ല. ജപ്തി നടപടിക്ക് ശേഷം തൊഴിലാളികളുടെ ശമ്പള കുടിശ്ശികയടക്കം ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ.ഹരീന്ദ്രന്‍ ആവശ്യപ്പെട്ടു.